‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
എമിറേറ്റിലെ ഒരു പ്രധാന റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് അബുദാബി പോലീസ്.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ റോഡായ “മഫ്‌റഖ് - അൽ...
ഗതാഗതം സുഗമമാക്കുന്നതിനും അപകടങ്ങൾ കുറയ്ക്കുന്നതിനുമായി ദുബായ് പൊലീസുമായി സഹകരിച്ച് പദ്ധതികൾ വിപുലീകരിച്ച് ആർ.ടി.എ.അപകടങ്ങളെ തുടർന്നുണ്ടാകുന്ന റോഡിലെ വാഹന തടസങ്ങൾ നീക്കാനുള്ള സമയം എട്ട് മിനിറ്റായി കുറച്ചനടപടി കൂടുതൽ റോഡുകളിലേയ്ക്ക് ആർ.ടി.എ വിപുലീകരിക്കും. കൂടാതെ...
കഴിഞ്ഞ വർഷം ഭിന്നശേഷിക്കാർക്കായുള്ള സ്ലോട്ടുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്‌തതിന് ഷാർജയിൽ 1,392 പേർക്ക് പിഴ ചുമത്തിയതായി ഷാർജ പോലീസ് അറിയിച്ചു. ഇവർ പ്രത്യേക ആവശ്യങ്ങളുള്ളവരുടെ അവകാശങ്ങൾ മനഃപൂർവം ലംഘിച്ചതായി ഷാർജ പോലീസിലെ ട്രാഫിക്...
അബുദാബി പോലീസ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് വാർത്തയ്ക്ക് ആധാരം. പലരും ഫോണിൽ സംസാരിച്ചുകൊണ്ടാണ് റോഡ് മുറിച്ചു കടക്കുന്നത്.
ഫോണിൽ സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചു കടക്കുന്നത് അപകടം വരുത്തി വെയ്ക്കുമെന്ന് പലർക്കും...
മൊബൈൽ ഫോണുകളും നാവേഗേഷൻ സംവിധാനകളും അപ്രാപ്യമായിരുന്ന ഒരുകാലം. മരുഭൂമിയിലേയും കടൽത്തീരത്തേയും മണൽത്തരികളിലൂടെ അതിദൂരങ്ങൾ പിന്നിടുന്ന രണ്ട് പ്രദേശങ്ങൾ. മണിക്കൂറുകൾ നീളുന്ന ആ യാത്രയും നേരിടുന്ന വെല്ലുവിളികളും മറികടക്കാൻ 1971ൽ ഒരു തീരുമാനമുണ്ടാകുന്നു. ഇരു...
സലാല റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ മരണപ്പെട്ടു. ഹൈമ - തുംറൈത്ത് റോഡിൽ തുംറൈത്തിൽ നിന്ന് 200 കിലോമീറ്റർ അകലെ മക്ഷനിലാണ് ഇന്നലെ വൈകിട്ടോടെ അപകടമുണ്ടായത്....