‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദോഹ ഉം ലെഖ്ബ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നാളെ (ഡിസംബർ 15) മുതൽ അഞ്ച് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ഈ മേഖലയിലെ റോഡിലെ...
സബാഹ് അൽ അഹ്മദ് കോറിഡോറിൽ ഡിസംബർ 8-ന് താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഒമ്പത് മണിക്കൂറാണ് ഗതാഗത നിയന്ത്രണം നീണ്ടുനിൽക്കുകയെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ദിശയിൽ...
അബുദാബി അൽ ഹിസ്ൻ സ്ട്രീറ്റിൽ ഒക്ടോബർ 30 വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ അറിയിച്ചു. അൽ ഹിസ്ൻ സ്ട്രീറ്റിൽ ഇരുവശത്തേക്കും ഇടത് വശത്തുള്ള രണ്ട് വരികളിൽ...
ഉമ്മുൽ ഖുവൈനിൽ ഒക്ടോബർ 17-ന് താത്കാലികമായി റോഡ് അടക്കുമെന്ന് അധികൃതർ അറിയിച്ചു. റാസൽഖൈമയിൽ നിന്ന് ഷാർജയിലേക്കുള്ള ഇ611 എമിറേറ്റ്സ് റോഡിൽ അൽ അഖാൻ എക്സിറ്റിനും അൽ ഷുഹാദ് പാലത്തിനും ഇടയിലുള്ള പാതയാണ് താൽക്കാലികമായി...
ജിദ്ദ - മദീന റോഡ് നാളെ (സെപ്റ്റംബർ 7) താത്കാലികമായി അടച്ചിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. തെക്ക് ഖുറൈശ് റോഡിനും വടക്ക് ഉമർ അബ്ദുൽ ജബ്ബാർ റോഡിനും ഇടയിലാണ് റോഡ് അടയ്ക്കുന്നത്. ഈ...
യുഎഇ പുതുവർഷത്തിരക്കിൽ മുങ്ങുന്നതോടെ നാളെ മുതൽ റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചുകഴിഞ്ഞു. പരമാവധി സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കാനാണ് ആർടിഎ നിർദേശം നൽകിയിരിക്കുന്നത്.
പുതുവത്സരം ആഘോഷിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്തവർ...