‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: road accident

spot_imgspot_img

റോഡ് സുരക്ഷാ ക്രമീകരണങ്ങൾ നവീകരിച്ചു; 8 വർഷത്തിനിടെ സൗദിയിൽ വാഹനാപകടങ്ങൾ പകുതിയായി കുറഞ്ഞു

റോഡ് സുരക്ഷാ ക്രമീകരണങ്ങൾ നവീകരിച്ചതിന്റെ ഭാ​ഗമായി സൗദിയിൽ വാഹനാപകടങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ 8 വർഷത്തിനിടെ വാഹനാപകടങ്ങൾ പകുതിയായി കുറഞ്ഞതായാണ് വിവരം. റിയാദിൽ സപ്ലെ ചെയിൻ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ഡെപ്യൂട്ടി ഗതാഗത മന്ത്രി എഞ്ചിനീയർ...

ഒമാനിൽ വാഹനാപകടം, മലയാളി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു 

ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ ഉണ്ടായ വാഹനാപകടത്തിൽ മലയാളിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം.പാലക്കാട് സ്വദേശി സുനിലാണ് അപകടത്തിൽ മരിച്ച മലയാളി. മറ്റ് രണ്ടു പേര്‍ സ്വദേശികളാണ്. വാഹനങ്ങള്‍ തമ്മിൽ കൂട്ടിയിടിച്ചാണ്...

അബുദാബി അൽ റൗദ റോഡിൽ വാഹനാപകടം, ജാഗ്രത നിർദേശവുമായി പോലീസ് 

അബുദാബിയിലെ അൽ റൗദ റോഡിൽ ശനിയാഴ്ച രാത്രി വാഹനാപകടമുണ്ടായി. ഇതിനെത്തുടർന്ന് വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് ജാഗ്രതാ നിർദേശം നൽകി. അപകട സ്ഥലത്ത് ഗതാഗത കുരുക്ക് രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മറ്റ് വാഹനങ്ങൾക്ക് കടന്ന്...

സൗദിയിൽ വാഹനാപകടത്തിൽ മലയാളിയായ എട്ടു വയസുകാരി മരിച്ചു

സൗദിയിലെ അൽഹസയിൽ ഉണ്ടായ അപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് എട്ടു വയസുകാരി ഐറീൻ ജാൻ ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ജംഷീർ പാറക്കോട്ടിന്റെ...

അശ്രദ്ധമായ ഡ്രൈവിംഗും അപകടങ്ങളും’, ക്യാമ്പയിനുമായി റാസൽഖൈമ പോലീസ്

അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും മൂലമുണ്ടാകുന്ന മാരകമായ അപകടങ്ങൾ കുറയ്ക്കാൻ ഏറ്റവും പുതിയ റോഡ് സുരക്ഷാ ക്യാമ്പയിനുമായി റാസൽഖൈമ പോലീസ്. ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും എല്ലാ ഡ്രൈവർമാരും കൂടുതൽ ജാഗ്രത പുലർത്താനും എല്ലാ നിയന്ത്രണങ്ങളും...

വാഹനാപകടങ്ങളിൽ പരിക്കേറ്റാൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് പരമാവധി മൂന്ന് ദിവസത്തേയ്ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഈ കാലയളവിൽ ആവശ്യമായ ചെലവ് അതത് സംസ്ഥാനങ്ങളിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ് വഹിക്കേണ്ടത്. നാല് മാസങ്ങൾക്കുള്ളിൽ പദ്ധതി നടപ്പിലാക്കുമെന്ന്...