‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ചാൾസ് രാജാവിനെ കിരീടമണിയിച്ചതോടെ ചടങ്ങുകൾ അവസാനഘട്ടത്തിലേക്ക് കടന്നു. കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിലാണ് കിരീട ധാരണ ചടങ്ങുകൾ നടക്കുന്നത്. ചാൾസ് രാജാവിനൊപ്പം കാമിലയും രാജ്ഞിയായി ചുമതലയേൽക്കും. 1937 നു ശേഷം...
ബ്രിട്ടനിൽ ചാൾസ് രാജാവിന്റെ കിരീടധാരണത്തിനായി വെസ്റ്റ്മിൻസ്റ്റർ ആബി ഒരുങ്ങി. ശനിയാഴ്ചയാണ് കിരീടധാരണ ചടങ്ങ് നടക്കുക. തത്സമയം ചടങ്ങ് കാണുന്നതിനായി ലക്ഷക്കണക്കിന് ആളുകൾ ഒരുമിച്ച് കൂറു പ്രഖ്യാപനം നടത്തും. ഇത് ഉൾപ്പെടെയുള്ള പുതിയ കാര്യ...
ബ്രിട്ടനിൽ അനധികൃത കുടിയേറ്റം തടയാൻ ഉത്തരവിറക്കി പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി കുടിയേറിയെത്തുന്ന വിദേശികളെ പിടികൂടിയാൽ തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് സുനകിൻ്റെ മുന്നറിയിപ്പ്.
അനധികൃതമായി എത്തിയവർക്ക് നിയമപരമായ ഒരു ആനുകൂല്യവും ...
ഇന്ത്യക്കാര്‍ക്ക് പ്രതിവർഷം 3,000 വിസകൾ അനുവദിക്കുമെന്ന് ബ്രിട്ടൻ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യക്കാരായ യുവ പ്രൊഫഷണലുകൾക്ക് യുകെയിൽ ജോലി ചെയ്യാനാണ് വിസ നൽകുക. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര...
ബ്രിട്ടനിൽ അധികാരത്തിലേറി ദിവസങ്ങൾക്കുള്ളിൽ ഋഷി സുനക് സർക്കാർ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കനത്ത നടപടികളിലേക്ക്. ഇൻകം ടാക്സും നാഷനൽ ഇൻഷുറൻസും വാറ്റും വർധിപ്പിക്കാനും 50 ബില്യൺ പൗണ്ടിൻ്റെ ധനക്കമ്മി മറികടക്കാനുള്ള ചർച്ചകൾ...
ഋഷി സുനക് ബ്രിട്ടൻ പ്രധാനമന്ത്രിക്കസേരയിലേക്ക് അവരോധിക്കപ്പെടുമ്പോൾ ഇന്ത്യയ്ക്ക് വാനോളം അഭിമാനം. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടൻ്റെ ഏറ്റവും ഉയർന്ന പദവിയിലേക്ക് എത്തുന്നത്. പഞ്ചാബിൽ വേരുകളുള്ള ബ്രിട്ടനിൽ ജനിച്ച യശ്വീർ സുനകിൻ്റെയും ഉഷയുടെയും...