‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: retirement

spot_imgspot_img

ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയാനൊരുങ്ങി ഡേവിഡ് വാർണർ; അവസാന കളി ഡിസ്നിയിൽ

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങി ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍. പാകിസ്ഥാനെതിരെ 2024 ജനുവരിയിൽ നടക്കുന്ന മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിനോട് താരം വിടപറയും. ഇക്കാര്യം വാർണർ തന്നെയാണ് വ്യക്തമാക്കിയത്. "2024 ലോകകപ്പ് മിക്കവാറും എന്റെ അവസാന...

സംസ്ഥാനത്ത് ഇന്ന് സർക്കാർ ജീവനക്കാരുടെ കൂട്ടവിരമിക്കൽ; പടിയിറങ്ങുന്നത് 11,801 പേർ

സംസ്ഥാനത്ത് ഇന്ന് സർക്കാർ സർവ്വീസിൽ നിന്ന് പടിയിറങ്ങുന്നത് 11,801 പേർ. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിൽ നിന്നാണ് കൂടുതൽ പേർ വിരമിക്കുന്നത്. ഈ വർഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. അതിൽ പകുതിയിലേറെ...

ഐപിഎല്ലിൽ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ധോണി

ഐപിഎല്ലിൽ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിം​ഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി. വിരമിക്കൽ തീരുമാനമെടുക്കാൻ ധാരാളം സമയമുണ്ടെന്നും ഇപ്പോൾ എന്തിനാണ് അതിനേക്കുറിച്ചോർത്ത് തലവേദനിക്കുന്നതെന്നുമാണ് ധോണി പ്രതികരിച്ചത്. ഐപിഎൽ ആദ്യ...

അടുത്ത വർഷം വിരമിക്കാൻ സാധ്യത, ഫ്രഞ്ച് ഓപ്പണിൽ നിന്ന് റാഫേൽ നഡാൽ പിന്മാറി

അടുത്ത വർഷം വിരമിക്കുമെന്ന സൂചന നൽകി ടെന്നീസ് ഇതിഹാസം റാഫേൽ നഡാൽ. 2024 ടെന്നീസിലെ അവസാന വർഷം ആയിരിക്കുമെന്നാണ് നഡാൽ സൂചിപ്പിച്ചത്. അതേസമയം പരുക്ക്‌ മൂലം 2023 ലെ ഫ്രഞ്ച് ഓപ്പണിൽ നിന്നും...

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തൽ ഉത്തരവ് മരവിപ്പിച്ചു

പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് മരവിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. തുടർ നടപടികളുമായി മന്ത്രി സഭ യോഗം തീരുമാനിച്ചത്. പെൻഷൻ പ്രായം ഉയർത്താനുള്ള ഉത്തരവ് വന്നത് വലിയ...