‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: retirement

spot_imgspot_img

‘ഏകദിനത്തിലും ടെസ്റ്റിലും കുറച്ചുകാലം തുടരാനാണ് തീരുമാനം’; വിരമിക്കൽ വാർത്തകളോട് പ്രതികരിച്ച് രോഹിത് ശർമ

ടി20 ലോകകപ്പ് ജയത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു ക്യാപ്റ്റൻ രോ​ഹിത് ശർമ. ഇതിനുപിന്നാലെ മറ്റ് ഫോർമാറ്റുകളിൽ നിന്നുള്ള താരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ അവയോട്...

‘കോപ്പ അമേരിക്ക കപ്പ് ഉയർത്തിയ ശേഷം വിരമിക്കുന്നത് സ്വപ്നം കണ്ടിരുന്നു’; വികാരനിർഭരനായി എയ്ഞ്ചല്‍ ഡി മരിയ

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങാൻ ഒരുങ്ങുകയാണ് അർജൻ്റെൻ താരം എയ്ഞ്ചൽ ഡി മരിയ. വെറുമൊരു പടിയിറങ്ങലിനല്ല താരം തയ്യാറെടുക്കുന്നത്. അഭിമാനത്തോടെയും ദീർഘകാലത്തെ സ്വപ്നം സഫലമായതിന്റെയും സന്തോഷത്തിലാണ് അർജന്റീനയുടെ മാലാഖ വിരമിക്കുന്നത്. ഇതിനിടെ വിരമിക്കലിനെക്കുറിച്ച്...

രാജാവും പടനായകനും കളമൊഴിഞ്ഞു; അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച് കോലിയും രോഹിത്തും

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സീനിയർ താരങ്ങളായ രോ​ഹിത് ശർമയും വിരാട് കോലിയും. ലോകകപ്പിലെ ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയതിന് പിന്നാലെയാണ് ഇരുവരും വിരമിക്കൽ...

വിരമിക്കൽ പ്രഖ്യാപിച്ച് യുഎഇ ബാറ്റ്‌സ്മാൻ മുഹമ്മദ് ഉസ്മാൻ

ആറ് വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് വിരാമമിട്ട് യുഎഇ മധ്യനിര ബാറ്റ്‌സ്മാൻ മുഹമ്മദ് ഉസ്മാൻ.അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മുഹമ്മദ് ഉസ്മാൻ വിരമിക്കാൻ തീരുമാനിച്ചതായി എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡാണ് അറിയിച്ചത്. 38 ഏകദിനങ്ങളും 47 ടി20യും...

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഓസ്ട്രേലിയൻ സൂപ്പർ താരം ഡേവിഡ് വാര്‍ണര്‍

15 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് വിരാമമിട്ട് ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ ഡേവിഡ് വാർണർ. ടി20 ലോകകപ്പിൽ നിന്ന് ഓസ്ട്രേലിയ പുറത്തായതിന് പിന്നാലെയാണ് താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ...

പാതി വിരമിക്കൽ പ്രഖ്യാപിച്ച് മിച്ചൽ സ്റ്റാർക്ക്; ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കാനെന്ന് വെളിപ്പെടുത്തൽ

ഐപിഎല്ലിലെ കിരീട നേട്ടത്തിന് പിന്നാലെ ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ദേശീയ ടീമിലെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ നിന്ന് വിരമിച്ചേക്കുമെന്നും ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനമെന്നും...