‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചതിന് അബുദാബിയിൽ ഒരു റസ്റ്റോറന്‍റ് അടച്ചുപൂട്ടി ഭക്ഷ്യസുരക്ഷാ അധികൃതർ. അബുദാബി ഖാലിദിയ മേഖലയിൽ പ്രവർത്തിക്കുന്ന ആമിർ അൽ ഷാം റസ്റ്റോറന്‍റ് ആന്റ് ഗ്രില്ലാണ് അടച്ചുപൂട്ടിയത്.
പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്ന...
യുഎഇയിൽ പൊതുജനാരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച രണ്ട് റസ്റ്റോറൻ്റുകൾ അടച്ചുപൂട്ടി. അബുദാബിയിലെ ഇൻഡസ്ട്രിയൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാ സ്നാക്ക് റെസ്റ്റോറൻ്റും ദർബാർ എക്സ്പ്രസ് റെസ്റ്റോറൻ്റുമാണ് പൂട്ടിച്ചത്. അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ്...
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ അബുദാബിയിൽ ഒരു റസ്റ്റോറൻ്റ് അടച്ചുപൂട്ടാൻ ഉത്തരവ്. അബുദാബിയിലെ ദേശി പാക്ക് പഞ്ചാബ് റെസ്റ്റോറൻ്റാണ് അടച്ചുപൂട്ടാൻ അബുദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി (അദാഫ്സ) ഉത്തരവിട്ടത്.
റസ്റ്റോറന്റിൽ...
അബുദാബിയിൽ പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന വിധത്തിൽ പ്രവർത്തിച്ച റെസ്റ്റോറൻ്റ് അടച്ചുപൂട്ടി. നിയമം ലംഘിച്ച് പ്രവർത്തിച്ച CN-1038631 എന്ന ട്രേഡ് ലൈസൻസ് നമ്പറിലുള്ള അൽ നിദാം റെസ്റ്റോറൻ്റാണ് അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടത്. അബുദാബി അഗ്രികൾച്ചർ...
പായ് കപ്പലിൻ്റെ രൂപത്തിലൊരു ഡ്രീം പാലസ് . ബുർജ് ഖലീഫയെന്ന വമ്പൻ കെട്ടിടം ദുബായിൽ ഉയരും മുമ്പ് ലോകത്തെ വിസ്മയിപ്പിച്ച മറ്റൊന്ന്. കടലാഴങ്ങളിൽ നിർമ്മിച്ച ദ്വീപിൽ പണിതുയർത്തിയ ബുര്‍ജ് അല്‍ അറബ്.
കടൽക്കാറ്റും തിരമാലകളും...