‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: report

spot_imgspot_img

പ്രതിദിനം 25 വിദേശികളുടെ വിവാഹം വീതമെന്ന് അബുദാബി കുടുംബ കോടതി

അബുദാബിയില്‍ പ്രതിദിനം വിദേശികളുടെ 25 വിവാഹങ്ങൾവീതം നടക്കുന്നതായി സിവില്‍ കുടുംബകോടതിയുടെ കണക്കുകൾ. ഒരോ മണിക്കൂറിലും നാല് വിവാഹങ്ങൾ വീതം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിവില്‍ വിവാഹ നിയമം പ്രാബല്യത്തിൽ വന്ന ഇനുവരി മുതല്‍ അബുദാബി...

റോഡുകൾ സുരക്ഷിതമാക്കാന്‍ ദുബായ് പൊലീസ്; വി ആർ ഓൾ പോലീസ് പദ്ധതി വന്‍ വിജയം

വാഹനാപകടങ്ങളും നിയമലംഘനങ്ങളും തടയുന്നതിനായി ദുബായ് പൊലീസ് നടപ്പാക്കിയ 'വി ആർ ഓൾ പോലീസ്' പദ്ധതി വന്‍ വിജയം. ഈ വര്‍ഷം ആദ്യ ഏഴ് മാസങ്ങളിൽ 34,869 അശ്രദ്ധമായ ഡ്രൈവിംഗും ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തിയതായി...

ആറുമാസത്തിനുളളില്‍ മറന്നുവെച്ചത് രണ്ടേകാല്‍ കോടി രൂപ; മറവിയുടെ കണക്കുകൾ പുറത്ത്

ക‍ഴിഞ്ഞ ആറ് മാസത്തിനിടെ യാത്രക്കാര്‍ ദുബായിലെ ടാക്സികളിലും ബസുകളിലും മെട്രോയിലും മറന്നുവച്ച സാധനങ്ങളുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ഗതാഗത വകുപ്പ്. മൊബൈല്‍ ഫോണ്‍ മുതല്‍ ലക്ഷങ്ങൾവരെ മറന്നുവന്ന സാധനങ്ങളുടെ പട്ടികയിലുണ്ട്. മറവിയുടെ പട്ടികയില്‍ 44,062 സാധനങ്ങ‍ളാണ്...

കോവിഡ് സാംസ്കാരിക മേഖലയെ തകര്‍ത്തെന്ന് യുനെസ്കോ

ആഗോളതലത്തില്‍ കോവിഡ് 19ന്‍റെ ആഘാതം ഏറ്റവും അധികം ഏറ്റത് സാംസ്കാരിക മേഖലക്കെന്ന് യുനെസ്കോ. 2020-ൽ മാത്രം 10 ദശലക്ഷത്തിലധികം ജോലികൾ നഷ്‌ടപ്പെടുകയും വരുമാനത്തിൽ 40 ശതമാനം വരെ ഇടിവ് സംഭവിക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ട്...

ഭാവി വെല്ലുവിളികൾ ചെറുതല്ല; കരുത്തരില്‍ മുന്നില്‍ യുഎഇ

ഭാവിയിലെ വെല്ലുവിളികളും പ്രതിസന്ധികളും ഏറ്റെടുക്കാന്‍ പ്രാപ്തമായ രാജ്യങ്ങ‍‍ളുടെ പട്ടികയില്‍ യുഎഇ മുന്നിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷനും യുണൈറ്റഡ് നേഷന്‍ ഡൈവലപ്മെന്റ് പ്രോഗ്രാമും സംയുക്തമായി പുറത്തിറക്കിയ...

സുരക്ഷിതത്വം ഉറപ്പാക്കി അബുദാബി പൊലീസ്; കുറ്റകൃത്യങ്ങളുടെ എണ്ണവും അപകടമരണ നിരക്കും കുറഞ്ഞു

അബുദാബിയില്‍ ക‍ഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ എണ്ണവും റോഡ് അപകടങ്ങളിലെ മരണനിരക്കും കുറഞ്ഞെന്ന് പൊലീസ്. ജനജീവിതത്തിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനായെന്നും വിലിയിരുത്തല്‍. പൊലീസിന്‍റെ സജീവവും കൃത്യതയുമുളള സേവനങ്ങളാണ് ജനജീവിതം മെച്ചപ്പെടുത്തുന്നതിന് ഇടായാക്കിയതെന്ന് ഉന്നത...