‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: report

spot_imgspot_img

കുറ്റകൃത്യങ്ങൾ കുറഞ്ഞു; സുരക്ഷാ മികവിൻ്റെ കണക്കുകൾ പുറത്തുവിട്ട് ദുബായ് പൊലീസ്

ഗരുതരമല്ലാത്ത ക്രിമിനൽ കേസുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ കാലയളവിൽ 7.1 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. കൂടാതെ അജ്ഞാതർക്കെതിരെ ഫയൽ ചെയ്ത റിപ്പോർട്ടുകളുടെ എണ്ണം 14 ശതമാനം കുറഞ്ഞതായും കണക്കുകൾ സൂചിപ്പിക്കുന്നു. ജനറൽ...

ശൈശവ വിവാഹത്തിൽ ദക്ഷിനേന്ത്യ മുന്നിലെന്ന് യുനിസെഫ് റിപ്പോര്‍ട്ട്

ലോകത്ത് ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടക്കുന്നത് ദക്ഷിണേഷ്യയിലാണെന്ന് യുനിസെഫ് റിപ്പോര്‍ട്ട്. ബുധനാഴ്ച പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആഗോളതലത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 45 ശതമാനം ബാല വധുക്കളും ഭക്ഷിണേഷ്യയിലാണെന്നാണ് റിപ്പോര്‍ട്ട്. ശൈശവ...

വിവാഹ മോചനത്തിന് പ്രായമില്ല; 2022ലെ കണക്കുകൾ പുറത്ത്

യുഎഇയില്‍ 2022ല്‍ നടന്ന വിവാഹമോചനത്തിന്‍റെ കണക്കുകൾ പുറത്ത്. നീതിന്യായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 2022ല്‍ യുഎഇയില്‍ ആകെ രേഖപ്പെടുത്തിയത് 596 വിവാഹമോചന കേസുകളാണ്. ഇതില്‍ 290 വിവാഹമോചന കേസുകളും സ്വദേശി പൗരന്‍മാരുടേതാണ്....

പത്ത് വര്‍ഷത്തിനിടെ യുഎഇയിലെ റോഡപകട മരണനിരക്കില്‍ വന്‍ കു‍റവെന്ന് പഠനം.

ഒരു ദശാബ്ദത്തിനിടെ യുഎഇയിലെ റോഡപകട മരണങ്ങളുടെ എണ്ണം മൂന്നിൽ രണ്ട് കുറഞ്ഞതായി പുതിയ പഠനം. 2010 മുതൽ 2019 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. കർശനമായ ട്രാഫിക് നിയന്ത്രണങ്ങളും ബോധവൽക്കരണ കാമ്പെയ്‌നുകളും വാഹന സുരക്ഷയിലെ...

ഏഷ്യന്‍ വ്യാപാര ശക്തിയാകാന്‍ ജിസിസി രാഷ്ട്രങ്ങൾ; അടുത്ത പത്ത് വര്‍ഷം നിര്‍ണായകമെന്ന് പഠനം

ലോക സാമ്പത്തിക മേഖലയില്‍ 2030 ഓടെ ഗൾഫ് രാജ്യങ്ങൾ കൂടുതല്‍ ശക്തരാകുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങളുമായി ജിസിസി രാഷ്ട്രങ്ങൾ വ്യാപാരം ശക്തമാക്കും. പത്ത് വര്‍ഷത്തിനുളളില്‍ 60 ശതമാനം വ്യാപാര വർധനവ് ഗൾഫ്...

ജാര്‍ഖണ്ഡിന് നാണക്കേട്; ശൈശവവിവാഹത്തിലും മന്ത്രവാദ കൊലപാതകത്തിലും മുന്നില്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശൈശവവിവാഹം നടക്കുന്ന സംസ്ഥാനമെന്ന കുപ്രസിദ്ധി ജാര്‍ഖണ്ഡിന്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ സര്‍വ്വേ റിപ്പോര്‍ട്ടിലാണ് കണക്കുകൾ. പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹിതരാകുന്ന പെൺകുട്ടികളുടെ എണ്ണം ജാർഖണ്ഡിൽ 5.8 ശതമാനമാണെന്നു...