‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഉലകനായകൻ കമൽഹാസനും സൂപ്പർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന പുതിയ ചിത്രം 'ഇന്ത്യൻ 2' വിന്റെ ഇൻട്രോ ഗ്ലിംമ്പ്സ് പുറത്ത് വിട്ടു. നടന്മാരായ രജനികാന്ത്, മോഹൻലാൽ, കിച്ച സുദീപ്, ഡയറക്ടർ എസ് എസ് രാജമൗലി...
ബഹ്റൈനിൽ ബിഎഡ് വ്യാജമെന്ന് കണ്ടെത്തിയതോടെ അറസ്റ്റിലായ മലയാളി അധ്യാപികയ്ക്ക് എംബസി ഇടപെട്ടതോടെ മോചനം. ബഹ്റൈൻ മന്ത്രാലയത്തിലെ പരിശോധനയിൽ ബിഎഡ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി അധ്യാപികയാണ് ഇന്ത്യൻ എംബസിയുടേയും...
ലോക കടലാമ ദിനത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച അബുദാബി പരിസ്ഥിതി ഏജൻസിയും അൽ ഖാനയിലെ നാഷണൽ അക്വേറിയവും ചേർന്ന് വംശനാശഭീഷണി നേരിടുന്ന ഹോക്സ്ബിൽ ആമകളെ കടലിൽ തുറന്നുവിട്ടു. ആമകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലാണ് തുറന്നുവിട്ടത്....
ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്ന് തമിഴ്നാട് വനംവകുപ്പ് മയക്കുവെടി വെച്ച്പിടിച്ച അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ അംബാസമുദ്രത്തിലെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു. മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് ആനയെ തുറന്നുവിട്ടത്.
ആനയെ പൊതുജനങ്ങൾക്ക്...
ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ ജെയിംസും ജെറോമും നിര്‍മ്മിച്ച് നവാഗതനായ സിസി സംവിധാനം ചെയ്യുന്ന 'കൊറോണ ജവാൻ ' എന്ന ചിത്രത്തിലെ ബാർ ഡാൻസ് പുറത്തിറങ്ങി. കണ്ണുകുഴിഞ്ഞേ നിന്നു മറിഞ്ഞേ എന്നു...