‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
2019 ജനുവരി ഒന്നിന് മുമ്പ് ലൈസൻസ് പ്ളേറ്റുകളുടെ കാലാവധി അവസാനിച്ച വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് റാസൽ ഖൈമ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്സ് ലൈസൻസിംഗ് വകുപ്പ്. കാലഹരണപ്പെട്ട ലൈസൻസുകൾ പൂർണമായും ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം....
ഹജ്ജ് ഒരുക്കങ്ങൾക്ക് തുടക്കമിട്ട് സൌദി. ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകർക്കുള്ള അനുമതിപത്രം (തസ്രീഹ്) വെള്ളിയാഴ്ച മുതൽ നൽകി തുടങ്ങുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര ഹജ്ജ് സേവന സ്ഥാപനങ്ങളിൽ ബുക്കിങ്...
രാജ്യത്തിനുള്ളിലെ പൗരന്മാർക്കും വിദേശികൾക്കും ഹജ്ജ് കർമ്മം അനുഷ്ഠിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടതിൻ്റ് അവസാന തീയതി പ്രഖ്യാപിച്ച് സൌദി ഹജ്ജ് , ഉംറ മന്ത്രാലയം. ഇത് വരെ ഹജ്ജ് നിർവ്വഹിക്കാത്തവർക്ക് ഹജ്ജ് നിർവ്വഹിക്കാനുള്ള അപേക്ഷ...
എമിറേറ്റ്സ് ഐഡി അപേക്ഷയിൽ മാറ്റങ്ങളുമായി യുഎഇയിലെ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി അതോറിറ്റി (ഐസിപി). അപേക്ഷ പ്രക്രിയ സുഗമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ എമിറേറ്റ്സ് ഐഡി രജിസ്ട്രേഷൻ ഫോം അവതരിപ്പിച്ചത്.
പ്രധാന സവിശേഷതകൾ
1....
ബഹ്റിനില്‍ ലേബർ ഫീസ് അടക്കാന്നതിന് പുതിയ സംവിധാനങ്ങൾ പ്രഖ്യാപിച്ചു. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി എൽഎംആർഎയുടേതാണ് പ്രഖ്യാപനം. കാഷ് ഡിസ്പെൻസിങ് മെഷീനുകൾ വഴിയും ഓൺലൈൻ പെയ്മെന്റ് വഴിയും ഫീസ് അടയ്ക്കാന്‍ അവസരമെന്ന് അധികൃതര്‍...