‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മദീനയിൽ താമസ കെട്ടിടങ്ങളുടെ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും. മദീനയിലെത്തുന്ന തീർത്ഥാടകരുടെ താമസ സൗകര്യങ്ങൾ മികച്ചതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മദീനയിലെ തീർത്ഥാടകരുടെ താമസ കെട്ടിട വിഭാഗം അതോറിറ്റിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഇന്ന് മുതൽ...
യുഎഇയിലെ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നടപടികൾ ഇതുവരെ പൂർത്തിയാക്കാത്തവരാണോ നിങ്ങൾ. എങ്കിൽ പിഴയില്ലാതെ കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഇനി ഏകദേശം ഒരു മാസം മാത്രമാണ് സമയമുള്ളത്. ജൂൺ 30ന് മുമ്പ് നടപടികൾ...
അബൂ സംറ അതിർത്തി കടക്കാൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. നടപടികൾ വേഗത്തിലാക്കി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനുമായി മുൻകൂർ രജിസ്ട്രേഷൻ സേവനം കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഒരിക്കൽ കൂടി ഓർമിപ്പിച്ചിരിക്കുകയാണ്....
ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ഓട്ട മത്സരമായ ദുബായ് റണ്ണിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ദുബായിലെ സാമ്പത്തിക, ടൂറിസം വകുപ്പും ദുബായ് സ്പോർട്സ് കൗൺസിലുമാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാഗമായാണ് ദുബായ്...
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള സമയപരിധി അവസാനിച്ചു. ഇന്നു മുതൽ 400 ദിർഹം പിഴ ഈടാക്കും. കൂടാതെ പദ്ധതിയിൽ ചേരാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്നും മാനവ വിഭവ ശേഷി...