‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: record

spot_imgspot_img

യൂട്യൂബ് ലൈവ് സ്ട്രീമിങ്ങില്‍ ആഗോള റെക്കോര്‍ഡുമായി നരേന്ദ്ര മോദിയുടെ ചാനൽ

യൂട്യൂബ് ലൈവ് സ്ട്രീമിങ്ങില്‍ ആഗോള റെക്കോര്‍ഡ് നേടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചാനൽ. പ്രധാനമന്ത്രിയുടെ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പ്രാണ പ്രതിഷ്ഠയുടെ ലൈവ് ഏകദേശം 19 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതോടെ...

ദക്ഷിണാഫ്രിക്കൻ മണ്ണിലെ വിക്കറ്റ് വേട്ട; ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ച് ബുമ്ര

ദക്ഷിണാഫ്രിക്കൻ മണ്ണിൽ കൂടുതൽ തവണ അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി ജസ്പ്രീത് ബുമ്രയ്ക്ക് സ്വന്തം. കേപ്ടൗണിൽ നടന്ന രണ്ടാം ടെസ്റ്റിലെ വിക്കറ്റ് വേട്ടയോടെയായിരുന്നു ബുമ്രയുടെ ഈ നേട്ടം. ഇതോടെ...

ഐപിഎൽ താരലേലം; മിച്ചൽ സ്റ്റാർക്കിന് 24.75 കോടി, കമ്മിൻസിന്റെ റെക്കോർഡ് തകർത്തു

ഐപിഎൽ താരലേലത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാര്‍ക്ക്. 24.75 കോടിക്കാണ് മിച്ചലിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ഐപിഎൽ താരലേലത്തിലെ വിലയേറിയ താരമെന്ന റെക്കോർഡ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്...

‘കിങ് കോഹ്ലി’, സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമായി വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അമ്പതാം സെഞ്ചുറി തികച്ച് വിരാട് കോഹ്ലി. ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറിനെയാണ് കോഹ്ലി മറികടന്നത്. 106 പന്തുകളിലാണ് താരം അമ്പതാം സെ‌ഞ്ചുറി നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്സറും...

12 വയസ്സിനിടെ 20 പുസ്തകങ്ങൾ; സജിനി വീണ്ടും എഴുതുകയാണ്

പന്ത്രണ്ട് വയസ്സ് തികയുമ്പോഴേക്ക് 20 പുസ്തകങ്ങളുടെ എഴുത്തുകാരി. വെറും എഴുത്തുകാരിയല്ല, ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയെന്ന കാമൽ ഇൻ്റർനാഷണൽ അവാർഡും കരസ്ഥമാക്കിയാണ് മുന്നേറ്റം. തമിഴ്നാട് കടലൂർ സ്വദേശികളായ വരദരാജൻ അയ്യാസാമിയുടെയും രാധികയുടെയും ഏക...

ടാപ്പിംഗ് ജോലിക്കിടെ അറബിക് കാലിഗ്രാഫി; മലയാളി ദമ്പതികൾ ഷാർജ പുസ്തകോത്സവത്തിൽ

ജീവിത വിജയം തേടിയുളള കഠിനാധ്വാനം, അശ്രാന്ത പരിശ്രമം എന്നിവയാണ് തൃശൂർ വടക്കാഞ്ചേരി വരവൂർ സ്വദേശികളായ ജലീനയേയും ഭർത്താവ് ഹുസൈനേയും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തിച്ചത്. റബ്ബർ ടാപ്പിംഗാണ് ഈ ദമ്പതികളുടെ വരുമാനമാർഗം. ഈ തിരക്കിനിടെ...