‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ആവേശത്തിലാണ് കോഴിക്കോട്ടുകാർ. ഒരു വർഷമായി അടച്ചുപൂട്ടിയ അവരുടെ അപ്സര തിയറ്റർ വീണ്ടും തുറക്കാൻ പോകുകയാണ്. അതും മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ടർബോ പ്രദർശിപ്പിച്ചുകൊണ്ട്. കഴിഞ്ഞ മേയിലായിരുന്നു തിയറ്റർ അടച്ചത്. സാങ്കേതികമായി പരിഷ്കരിച്ചും...
അവധി ദിവസങ്ങൾ ആഘോഷമാക്കാൻ കുടുംബത്തോടൊപ്പം പലരും ആദ്യം യാത്രപ്പോവാറുള്ളത് പാർക്കുകളിലേക്കാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഏക ഇടമാണ് ഓരോ പാർക്കുകളും. ഖത്തറിലെ അൽ വക്ര പാർക്ക് കുറച്ച് കാലമായി അടഞ്ഞു...
2023-24 സീസൺ ആരംഭിക്കുന്നതിന് വേണ്ടി ദുബായ് സഫാരി പാർക്ക് ഒക്ടോബർ 5-ന് തുറക്കും. ഒഫീഷ്യൽ വെബ്‌സൈറ്റിൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഈ സീസണിലെ ഹൈലൈറ്റുകളിലൊന്നാണ് 'പക്ഷിരാജ്യം' ഷോ. ലോകത്തിലെ ഏറ്റവും ആകർഷകമായ ചില ജീവികളെ...
വേനൽ ഇടവേളയ്ക്കു ശേഷം ഷാർജ സഫാരി പാർക്ക് വ്യാഴാഴ്ച തുറക്കും. 2021ൽ ആരംഭിച്ച പാർക്കിന്‍റെ മൂന്നാം സീസണാണ് ഇത്തവണ ആരംഭിക്കുന്നത്.ആഫ്രിക്കയ്ക്ക് പുറത്തെ ഏറ്റവും വലിയ സഫാരി പാർക്ക് എന്ന ഖ്യാതി ഷാർജ സഫാരി...
മധ്യവേനൽ അവധിയ്ക്ക് ശേഷം നാളെ യുഎഇ യിലെ ലക്ഷക്കണക്കിന് വിദ്യാർഥികൾ സ്കൂളിലേക്ക്. പ്രവേശനോത്സവം ഗംഭീരമാക്കി വിദ്യാർഥികളെ സ്വീകരിക്കാൻ സ്കൂളുകളും ഒരുങ്ങി കഴിഞ്ഞു. മാത്രമല്ല, അപകടരഹിത ദിനമാക്കാൻ പട്രോളിങ് ശക്തമാക്കി പൊലീസും രംഗത്തുണ്ട്. കളിച്ചുല്ലസിച്ച...
ഗൾഫിലെ സ്കൂളുകൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കേരളത്തിൽ നിന്ന് ജിസിസി രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാന കമ്പനികൾ. മധ്യവേനൽ അവധിക്കു നാട്ടിലേക്ക് പോയി മടങ്ങുന്ന പ്രവാസി...