‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
റാസൽഖൈമയിൽ വാരാന്ത്യ ഹൈക്കിംഗ് യാത്രയ്ക്കിടെ കാണാതായ ഓസ്ട്രിയക്കാരൻ വീണു മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ശനിയാഴ്ച ഒരു കൂട്ടം കാൽനട യാത്രക്കാരോടൊപ്പം വാദി നഖബ് പാതയിലൂടെ സഞ്ചാരത്തിനെത്തിയ 27കാരനാണ് മരിച്ചത്.
യുവാവ് സംഘത്തില്‍നിന്ന് വേറിട്ട് സഞ്ചരിച്ചതായും...
പ്രധാന റോഡുകളുടെ വശങ്ങളിൽ ക്രമരഹിതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി റാസൽഖൈമ പോലീസ്. ഇത്തരം പ്രവണതകൾ വാഹനാപകടങ്ങൾക്ക് ഇടയാക്കുമെന്നും ഗതാഗതം തടസ്സത്തിന് കാരണമാകുമെന്നും പൊലീസ് വ്യക്തമാക്കി.
ക്യാമ്പൈന്റെ ഭാഗമായി വാഹനമോടിക്കുന്നവരോട് വേഗത...
യുഎഇയിലെ ഏറ്റവും വലിയ സംയോജിത ഗതാഗത സംവിധാനമായ ഇത്തിഹാദ് റെയിൽ ഷാര്‍ജ- റസല്‍ഖൈമ എമിറേറ്റുകളെ തമ്മില്‍ ബന്ധിപ്പിച്ചു. ഷാർജയിൽ 45 കി.മീ നീളത്തിലുള്ള ട്രാക്കാണ് ഷാര്‍ജയില്‍ പൂര്‍ത്തിയായത്.
അതത് എമിറേറ്റുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രധാന...
റാസൽഖൈമയില്‍ കാര്‍ ട്രക്കിലിടിച്ച് അഞ്ച് മരണം. ഒരാൾക്ക് ഗുരുതര പരുക്കേറ്റു. എമിറേറ്റ്സ് റോഡിലാണ് അപകടമുണ്ടായത്. അറബ് സ്വദേശികളാണ് അപകടത്തിൽ മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
കാര്‍ ട്രാക്കില്‍നിന്ന് പെട്ടെന്ന് തെന്നിമാറി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റയാളെ...
റാസൽഖൈമയിലെ രണ്ട് റോഡുകൾക്ക് പുതിയ വേഗപരിധി പ്രഖ്യാപിച്ചു. ഷമാൽ സ്ട്രീറ്റ് മുതൽ നഖീൽ ഇന്റർസെക്ഷൻ വരെയുള്ള റഡാർ വേഗത മണിക്കൂറിൽ 100/121 കിലോമീറ്ററായി നിജപ്പെടുത്താന്‍ തീരുമാനം. റാസൽ ഖൈമ പോലീസിന്റെ ജനറൽ കമാൻഡ്...