‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
റാസൽഖൈമയിൽ നിന്ന് ഒമാനിലെ മുസന്തത്തേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ചു. ആദ്യ ബസിന് മുസന്തം ഗവർണറേറ്റിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ഒമാനും യുഎഇയിക്കുമിടയിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ...
2024 ജനുവരി 1 മുതൽ റാസൽഖൈമയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ അനുവദിക്കില്ലെന്ന് അധികൃതർ. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പുറപ്പെടുവിച്ച 2023...
പ്രഥമ ലോക ഫോറന്‍സിക് സയന്‍സ് ഉച്ചകോടിക്ക് വേദിയാകാനൊരുങ്ങി റാസല്‍ഖൈമ. ഒക്ടോബർ 30 മുതൽ നവംബർ ഒന്ന് വരെയാണ് ഫോറൻസിക് വിദഗ്ധരും ഡോക്ടർമാരും ഈ രംഗത്ത് ലോകതലത്തിൽ നേതൃത്വം നൽകുന്നവരും സമ്മേളിക്കുന്ന ലോക ഫോറൻസിക്...
റാസൽഖൈമയിലെ പൊലീസ് വാഹനങ്ങളുടെ മുഖം മാറുന്നു. വാഹനങ്ങളുടെ പഴയ നിറം മാറ്റി പുതിയ വർണ്ണത്തിലാണ് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത്. റാസൽഖൈമ മനാർ മാളിൽ നടന്ന ചടങ്ങിൽ റാക് പൊലീസ് മേധാവി അലി അബ്ദുല്ല...
എമിറേറ്റിലെ നാഷണൽ സർവീസ് റിക്രൂട്ട്മെന്റുകൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഘൂകരിക്കാൻ റാസൽ ഖൈമ പോലീസ് പുതിയ സംരംഭം പ്രഖ്യാപിച്ചു. 'വൺ ഡേ ടെസ്റ്റ്' എന്ന സംരംഭമാണ് പോലീസ് പ്രഖ്യാപിച്ചത്. ഡ്രൈവിംഗ് ലൈസൻസുകളുടെ കൃത്യത, കാര്യക്ഷമത,...