‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പുണ്യ റമദാൻ മാസത്തിൽ പ്രാർത്ഥനയോടെ നോമ്പ് നോറ്റ് കഴിയുകയാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. യുഎഇയിൽ ഈ വർഷത്തെ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കുള്ള അവധികൾ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ ക്യാബിനറ്റ്.
ഇത് പ്രകാരം യുഎഇയിലെ സർക്കാർ ജീവനക്കാർക്ക്...
പുണ്യ റമദാൻ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങൾ പിന്നിട്ടതോടെ 'ഗിർഗിയാൻ' ആഘോഷത്തെ വരവേൽക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കുവൈറ്റിലെ കുരുന്നുകൾ. റമദാൻ13 മുതലുള്ള മൂന്നു രാവുകൾ കുട്ടികളുടെ ആഘോഷമായി ‘ഗിർഗിയാൻ’ എന്ന പേരിൽ കൊണ്ടാടുന്നത്...
വിശുദ്ധ റമദാൻ മാസത്തിൽ ദുബായിലെ എയർപോട്ടുകൾ വഴിയും തുറമുഖങ്ങൾ വഴിയും എത്തുന്ന സന്ദർശകർക്ക് പാസ്പോർട്ടുകളിൽ #RamadaninDubai എന്നടയാളപ്പെടുത്തുന്ന പ്രത്യേക സ്റ്റാമ്പുകൾ. കൂടാതെ സന്ദർശകർക്ക് അവരുടെ താമസ സമയത്ത് തടസ്സങ്ങളില്ലാത്ത ആശയവിനിമയം ഉറപ്പാക്കുന്നതിന് വേണ്ടി...