‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മിക്ക എമിറേറ്റുകളിലും ഇന്ന് വൈകുന്നേരം വരെ കാറ്റും മഴയും തുടരുമെന്നാണ് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്ത് ഓറഞ്ച്...
ദുബായിൽ നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയേത്തുടർന്ന് സർക്കാർ ജീവനക്കാർക്ക് ഓൺലൈൻ ജോലി പ്രഖ്യാപിച്ചു. മെയ് 2, 3 തിയതികളിലാണ് ജീവനക്കാർക്ക് റിമോട്ട് വർക്കിംഗ് പ്രഖ്യാപിച്ചത്.
അതേസമയം, നാളെ (മെയ് 2) യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക്...
യുഎഇയിൽ മഴയുടെ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ യാത്രക്കാർക്ക് നിർദേശവുമായി എത്തിയിരിക്കുകയാണ് വിമാനത്താവള അധികൃതരും വിവിധ വിമാന കമ്പനികളും. ദുബായ് വിമാനത്താവളം അധികൃതരും രണ്ട് പ്രാദേശിക എയർലൈനുകളുമാണ് മുന്നറിയിപ്പ് നൽകുന്നത്.
അസ്ഥിരമായ കാലാവസ്ഥയായതിനാൽ വിമാനത്താവളത്തിലേക്ക് പോകുമ്പോൾ...
ഒമാനിൽ മെയ് 4 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ കാലയളവിൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും നാളെ (മെയ് 2) രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 30 മുതൽ...
യുഎഇയിൽ മെയ് മാസത്തിലും മഴക്കാലത്തിന്റെ പ്രതീതിയാണ് നിലനിൽക്കുന്നത്. സാധാരണയായി ചൂട് ശക്തമാകുന്ന ഈ സമയത്തും രാജ്യത്ത് ഇടവിട്ട് മഴ പെയ്തുകൊണ്ടിരിക്കുകയാണ്. യുഎഇയുടെ വിവിധ മേഖലകളിൽ മെയ് 1, 2 തീയതികളിൽ മഴയ്ക്ക് സാധ്യതയുള്ളതായാണ്...
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം ഇന്ന് ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴയ്ക്ക് സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നുണ്ട്. ...