‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പന്തീരാങ്കാവിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മർദ്ദിച്ച സംഭവത്തിൽ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം. കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം. രജിസ്റ്റർ ചെയ്ത പെൺകുട്ടി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ...
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 221986 വോട്ടുകൾക്കാണ് രാഹുൽ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് 168588 വോട്ടുകൾ ലഭിച്ചു. അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്.
തെരഞ്ഞെടുപ്പ് നടന്ന്...
മുസ്ലീം ലീഗ് ഒരു മതേതരപാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി. ലീഗിൻ്റെ മതേതരത്വത്തെപ്പറ്റി സംശയം ഉന്നയിക്കുന്നവർ മുസ്ലീം ലീഗിനെപ്പറ്റി പഠിക്കാത്തവരാണെന്നും രാഹുൽഗാന്ധി പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടിയായാണ് രാഹുൽ...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. മോദി തന്നെ ഭയക്കുന്നതായും മോദിയുടെ കണ്ണുകളിൽ അത് തിരിച്ചറിയാമെന്നും രാഹുൽ ഗാന്ധി. തൻ്റെ ജനാധിപത്യ പോരാട്ടം തുടരും. അയോഗ്യനാക്കിയും ഭീഷണിപ്പെടുത്തിയും നിശബ്ദനാക്കാനാവില്ലെന്നും രാഹുൽ ഗാന്ധി...
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ ഉത്തരവ്. 2019ല്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് നടപടി. രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം...
രാഹുഗാന്ധി ഇന്ത്യയെ അപമാനിച്ചെന്ന ആരോപണവുമായി ബിജെപി. യുകെയിലും അമേരിക്കയിലും രാഹുൽ ഗാന്ധി നടത്തിയ പ്രസംഗങ്ങൽ ഇന്ത്യയെ അപമാനിക്കുന്നതാണെന്നും രാഹുലിനെ ലോക്സഭയിൽനിന്ന് പുറത്താക്കണമെന്നും ബിജെപി.ഇതുമായി ബന്ധപ്പെട്ട് ബിജെപി എം.പി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ക്ക്...