‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: R Pragnananda

spot_imgspot_img

ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ് താരമായി പ്രഗ്നാനന്ദ; ഫിഡെ റേറ്റിങ്ങിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്നു

ഇന്ത്യയിലെ ഒന്നാം നമ്പർ ചെസ് താരമായി ആർ. പ്രഗ്നാനന്ദ. അഞ്ച് തവണ ലോക ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിനെ ഫിഡെ റേറ്റിങ്ങിൽ മറികടന്നായിരുന്നു പ്രഗ്നാനന്ദയുടെ കുതിപ്പ്. ടാറ്റ സ്‌റ്റീൽ ചെസ് ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യൻ...

ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങി പ്ര​ഗ്നാനന്ദ; ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വീകരണം

ചെസ് ലോകകപ്പിൽ രണ്ടാം സ്ഥാനം നേടിയ പ്രഗ്നാനന്ദയ്ക്ക് ജന്മനാടിന്റെ ആദരം. ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് താരത്തിനായി ഒരുക്കിയത്. വിജയത്തിൽ അതിയായ അഭിമാനം തോന്നുന്നുണ്ടെന്നും ചെസിന് വളരെ നേട്ടമുണ്ടാകുമെന്നും പ്രഗ്നാനന്ദ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട്...

വെള്ളി മെ‍ഡൽ അമ്മയ്ക്ക് സമ്മാനിച്ച് പ്രഗ്നാനന്ദ; നേട്ടത്തിൽ അതിയായ സന്തോഷമെന്ന് താരം

ചെസ് ലോകകപ്പിലെ രണ്ടാം സ്ഥാനത്തിന് ലഭിച്ച വെള്ളി മെഡൽ അമ്മ നാഗലക്ഷ്മിക്ക് സമ്മാനിച്ച് ആർ. പ്രഗ്നാനന്ദ. ഫൈനലിൽ നോർവേ താരം മാഗ്നസ് കാൾസനോട് ടൈബ്രേക്കറിൽ പൊരുതിയാണ് രണ്ടാം സ്ഥാനത്തേയ്ക്ക് താരം പിന്തള്ളപ്പെട്ടത്. ലോകകപ്പിൽ...

കാൾസൻ-പ്രഗ്നാനന്ദ വീണ്ടും സമനില, വ്യാഴാഴ്ച രണ്ട് ടൈ ബ്രേക്കർ 

ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയും നോർവീജിയൻ താരം മാഗ്നസ് കാൾസനും തമ്മിലുള്ള രണ്ടാം മത്സരവും സമനിലയിൽ കലാശിച്ചു. വെറും ഒരു മണിക്കൂർ മാത്രം നീണ്ട 30 നീക്കങ്ങൾക്ക്‌ ഒടുവിലാണ്...

ഇനി ആവേശപ്പോരാട്ടം; ചെസ് ലോകകപ്പ് സെമിയിൽ പ്രവേശിച്ച് ആർ.പ്രഗ്നാനന്ദ

അസർബൈജാനിലെ ബാക്കുവിൽ നടക്കുന്ന ചെസ് ലോകകപ്പ് സെമിയിൽ പ്രവേശിച്ച് ഇന്ത്യയുടെ ആർ.പ്രഗ്നാനന്ദ. ആവേശോജ്വലമായ 7 ടൈബ്രേക്ക് ഗെയിമുകൾക്കൊടുവിലാണ് പ്രഗ്നാനന്ദ ചെസ് ലോകകപ്പ് സെമിയിൽ കടന്നത്. ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ അർജുൻ എരിഗാസിയെയാണ്...