‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
രണ്ട് ദിവസം മുമ്പ് ഖത്തറിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരില്‍ ഒരു മലയാളിയും. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന സ്വദേശി മുഹമ്മദ് ഫൈസല്‍ പാറപ്പുറവന്‍ (ഫൈസല്‍ കുപ്പായി - 48) ആണ്...
ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ സ്ഥാനമൊഴിയുന്നു. മാർച്ച് അവസാനം ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ജോയിൻ്റ് സെക്രട്ടറി ആയി ഡോ. ദീപക് മിത്തൽ ചുമതലയേൽക്കുമെന്നാണ് വിവരം. ഗൾഫ് ഡിവിഷൻ ജോയിൻ്റ്...
ഖത്തർ ലോകകപ്പ് ഫൈനൽ വേദിയായ ലുസൈൽ മൈതാനം സ്റ്റേഡിയം ഓഫ് ദി ഇയർ പുരസ്കാരത്തിനുള്ള നോമിനേഷൻ പട്ടികയിൽ. ഡിസൈനിങ്ങിലും നിർമിതിയിലും ഘടനയിലുമെല്ലാം വേറിട്ട സവിശേഷതകൾ പുലര്‍ത്തിയതാണ് ലുസൈല്‍ സ്റ്റേഡിയത്തെ വേറിട്ടതാക്കിയത്.
ഡിബി വെബ്സൈറ്റിൻ്റെ സ്റ്റേഡിയം...
ഖത്തര്‍ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന മിനിറ്റുകൾക്കകം വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ആയിരം അടി താഴേത്ത് പതിച്ച സംഭവത്തില്‍ വിശദ അന്വേഷണം. ഖത്തർ എയർവേയ്സിന്റെ ബോയിംഗ് 787 വിമാനത്തിന്റെ നിയന്ത്രണമാണ് നഷ്ടപ്പെട്ടത്....
ഖത്തറിലേക്ക് ഒഴുകിയെത്തുന്ന സഞ്ചാരികളില്‍ അധികവും ജിസിസി രാജ്യങ്ങളില്‍നിന്ന്. കഴിഞ്ഞ ഡിസംബറിലെ കണക്കുകൾ അനുസരിച്ച് 2,44,261 പേരാണ് വിവിധ ജിസിസി രാജ്യങ്ങളില്‍നിന്നായി ഖത്തറിലെത്തിയത്. നവംബറിൽ 1,28,423 സന്ദർശകരെത്തിയിരുന്നു.
2021 ഡിസംബറിനെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണം അഞ്ചിരട്ടിയായി...