‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഏറെ പുതുമകളുമായി ഖത്തർ ജനറൽ ടാക്സ് അതോറിറ്റി (ജി.ടി.എ). പുതിയ വെബ്സൈറ്റ് പുറത്തു വിട്ടിരിക്കുകയാണ് അതോറിറ്റി. നികുതിദായകർക്കും മറ്റു ഉപഭോക്താക്കൾക്കും നൂതന ഡിജിറ്റൽ അനുഭവം നൽകുന്നതാണ് ജി. ടി. എ യുടെ പുതിയ...
അബൂ സംറ അതിർത്തി കടക്കാൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. നടപടികൾ വേഗത്തിലാക്കി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനുമായി മുൻകൂർ രജിസ്ട്രേഷൻ സേവനം കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഒരിക്കൽ കൂടി ഓർമിപ്പിച്ചിരിക്കുകയാണ്....
സ്വന്തമായി കുറച്ച് സ്ഥലം വാങ്ങുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സ്വന്തമായൊരു വീട്, സ്വന്തമായൊരു സ്ഥാപനം... അങ്ങനെ സ്വന്തമാക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഇന്ന് റിയൽ എസ്റ്റേറ്റ് മേഖല വലിയ രീതിയിൽ വിജയകരമായി മുന്നോട്ട് പോകുന്ന...
അക്ഷരങ്ങൾ കടലാസ് താളുകളിൽ കണ്ടുമുട്ടുമ്പോൾ അവ കഥകളായും കവിതകളായും നോവലായും ലേഖനങ്ങളായും രൂപം മാറും. പുറം ചട്ടകളിൽ മനോഹരമായ ചിത്രങ്ങൾ അകത്തളങ്ങളിലെ കണ്ടന്റുകളുടെ പ്രതിഭിംബമായി മാറും. അവയിൽ ആകൃഷ്ഠരായി വായനക്കാരുമെത്തും. വ്യത്യസ്തമായ ശൈലികൾ,...