‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: qatar

spot_imgspot_img

ഖത്തറിലെ ഡ്രൈവർ വീസ; നാട്ടിലെ കണ്ണ് പരിശോധന ഫലം സ്വീകാര്യം

ഖത്തറിൽ ഡ്രൈവിംഗ് വിസയിലെത്തുന്നവർക്ക് അനുകൂല നീക്കവുമായി ഗതാഗത വകുപ്പ്. വിദേശ രാജ്യങ്ങളിലെ ഖത്തർ വീസ സെൻ്ററുകളിൽ നടത്തുന്ന കണ്ണ് പരിശോധന ഫലം ഖത്തർ ട്രാഫിക് വകുപ്പിലെ ലൈസൻസിങ് അതോറിറ്റിയുമായി ബന്ധിപ്പിച്ചു.ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൻ്റേതാണ്...

ഖത്തറിൽ ഡ്രൈവർ ജോലി ഒഴിവ്

LOOKING FOR: Indian Driver with Qatar license for a Indian Driver with Qatar license for a Qatari House. Must have experience in driving Atari House. Must...

കനത്ത ചൂട്, നാളെ മുതൽ പുറം തൊഴിലാളികൾക്ക് ഉ​ച്ച​വി​ശ്ര​മം പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം

ഖത്തർ ചുട്ടു പൊള്ളുകയാണ്. ഈ ചൂടിൽ ​പു​റം​തൊ​ഴി​ലി​ട​ങ്ങ​ളി​​ൽ ജോലി ചെയ്യുന്നവർക്ക് ഉ​ച്ച​വി​ശ്ര​മ നി​യ​മം പ്ര​ഖ്യാ​പി​ച്ചിരിക്കുകയാണ് ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യം. നാളെ മുതൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന മ​ധ്യാ​ഹ്ന വി​ശ്ര​മ നി​യ​മം സെ​പ്റ്റം​ബ​ർ 15 വ​രെ...

ഖത്തറിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർ നിരോധിത മരുന്നുകൾ കൈവശം വയ്ക്കരുത്, മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി 

ഖത്തറിലേക്ക് പോവുന്ന ഇന്ത്യക്കാർക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇല്ലെങ്കിൽ ജയിൽവാസം അനുഭവിക്കേണ്ടി വരും, സൂക്ഷിക്കുക! ല​ഹ​രി വ​സ്തു​ക്ക​ളും നി​രോ​ധി​ത മ​രു​ന്നു​ക​ളും കൈ​വ​ശം വെ​ച്ച് ഖ​ത്ത​റി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​ർ പി​ടി​യി​ലാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി...

ആകാശച്ചുഴിയിൽ അകപ്പെട്ട് ഖത്തർ എയർവേയ്സ്, 12 പേർക്ക് പരിക്ക് 

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽ പെട്ട് ഒരു യാത്രക്കാരൻ മരിച്ച സംഭവത്തിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. വീണ്ടും അത്തരമൊരു വാർത്ത ഞെട്ടൽ ഉണ്ടാക്കുകയാണ്. ദോഹയിൽ നിന്നും ഡുബ്ലിനിലേക്ക് പറന്ന ഖത്തർ എയർവേസ് വിമാനമാണ്...

ഇനി യാത്ര കൂടുതൽ സുന്ദരമാവും! ഖത്തർ എയർവേസ് നിരയിലേക്ക് രണ്ട് ഗൾഫ് സ്ട്രീം ജി700 വിമാനങ്ങൾ കൂടി

ഇനി യാത്ര കൂടുതൽ സുന്ദരം. ഖത്തർ എയർവേസ് നിരയിലേക്ക് രണ്ട് ഗൾഫ് സ്ട്രീം ജി700 വിമാനങ്ങൾ കൂടി എത്തിയിരിക്കുന്നു. നേരത്തെ ബുക്ക് ചെയ്ത ഗൾഫ് സ്ട്രീം ജി 700വിമാനങ്ങളിൽ ആദ്യ രണ്ട് എയർ...