‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഫുട്ബോൾ ആരാധകർക്കായി ഫിഫ ലോകകപ്പ് ആസ്വദിക്കാൻ ദുബായ് എക്സ്പോ സിറ്റിയിൽ ഫാൻ സോണുകൾ സജ്ജം. ഖത്തറിൽ പോകാൻ സാധിക്കാത്തവർക്ക് എക്സ്പോ സിറ്റിയിലെ വലിയ സ്ക്രീനിലൂടെ കളി കാണാനുള്ള അവസരമൊരുക്കിയിരിക്കുകയാണ്. കൂടാതെ എക്സ്പോ സിറ്റിയിലെ...
ഫുട്ബോള്‍ ആരാധകരെ കാത്ത് ആവേശത്തിലാണ് ഖത്തർ. ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാര്‍ഡ് ഉടമകളെ സ്വാഗതം ചെയ്യാന്‍ ഖത്തറിൻ്റെ അയല്‍ രാജ്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു. നിലവില്‍ യുഎഇ, സൗദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളാണ്...
ഫിഫ ലോകകപ്പ് ഫുട്ബോൾ കാണാൻ കരമാർഗം ഖത്തറിലേക്ക് എത്തുന്ന ആരാധകർ പാലിക്കേണ്ട നടപടി ക്രമങ്ങൾ അധികൃതർ പുറത്തുവിട്ടു. കരമാർഗം എത്തുന്നവർക്കായി സൗദി - ഖത്തര്‍ അതിർത്തി അബൂസംറയിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
നവംബർ 1...
ഖത്തർ ലോകകപ്പ് ഫുട്ബോൾ കാണികൾക്കായുള്ള ടിക്കറ്റുകളുടെ കൗണ്ടർ വില്പനയ്ക്ക് ഇന്ന് തുടക്കം. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ പ്രവർത്തിക്കുന്ന രണ്ട് ടിക്കറ്റ് കേന്ദ്രങ്ങളിൽ ഒന്നിലാണ് കൗണ്ടർ വില്പന നടക്കുന്നത്. ആരാധകർക്ക് നേരിട്ടെത്തി...
ഖത്തർ ലോകകപ്പിനെത്തുന്നവർക്ക് സൗദിയിലെത്തി മക്കയില്‍ ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനുമുള്ള അവസരമൊരുക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം. ലോകകപ്പിന് പത്ത് ദിവസം മുന്‍പ് തൊട്ട് സൗദിയിലേക്ക് പ്രവേശിക്കാം. പരമാവധി രണ്ടുമാസം വരെ സൗദിയിലെ താമസിക്കാനും...
ഖത്തറിൽ ഫുട്ബോൾ മാമാങ്കത്തിന് കൊടിയുയരാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പിനെത്തുന്ന ആരാധകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന പേരിൽ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. മദ്യപാനം, ഡേറ്റിംഗ്, സ്വവർഗ പ്രണയം, ഉയർന്ന ശബ്ദത്തിലുള്ള സംഗീതം...