‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പരിസ്ഥിതി സൗഹൃദമായ ഒരു ലോകകപ്പ്, ഇതായിരുന്നു ഖത്തർ ലോകകപ്പിൻ്റെ ലക്ഷ്യം. ഇതുവരെ സ്റ്റേഡിയങ്ങളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങളിൽ 49 ശതമാനവും ഖത്തർ റീസൈക്കിൾ ചെയ്തുകഴിഞ്ഞിരിക്കുകയാണ്.
കാർഡ് ബോർഡുകൾ, പ്ലാസ്റ്റിക്, ഗ്ലാസ് അടക്കമുള്ള മാലിന്യങ്ങൾ...
ഫിഫ ലോകകപ്പ് ഖത്തറിൽ നടക്കുന്നത് ഖത്തറിന് നേട്ടവും ഗൾഫിന് അഭിമാനവുമാണെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ലോക കായിക മാമാങ്കം...
കേരളത്തിൻ്റെ സ്വന്തം ഫുട്ബോൾ പ്രേമി സൽമാൻ കുറ്റിക്കോട് മെസ്സിയെ കാണാൻ ലോകകപ്പ് ഫുട്ബോൾ നടക്കുന്ന ഖത്തറിലേക്കു പോകാനൊരുങ്ങുന്നു. ഈ മാസം 21നു തന്നെ സൽമാനെ ഖത്തറിലെത്തിക്കാനാണ് സ്പോൺസർമാരായ ‘ഇസാ’ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി...
കേരളത്തിൽ ഫുട്ബോൾ ലോകകപ്പ് ആവേശം ലോകം മുഴുവൻ എത്തി. രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായ പുള്ളാവൂരിലെ പുഴയിൽ സ്ഥാപിച്ച വൈറൽ കട്ടൗട്ടുകൾ ഒടുവിൽ ഫിഫയുടെ അംഗീകാരം നേടിയിരിക്കുന്നു. കട്ടൗട്ടിൻ്റെ ചിത്രം ഫിഫ ഔദ്യോഗിക...
കോഴിക്കോട് പുള്ളാവൂർ പുഴയിലെ മെസ്സി, നെയ്മർ കട്ടൗട്ടുകൾക്കെതിരെ നടപടി. ഇവ എടുത്തുമാറ്റണമെന്ന് ഫാൻസ് അസോസിയേഷൻ ഭാരവാഹികളോട് പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു.
ലോകകപ്പ് ആരാധകര്‍ ആവേശപൂർവം സ്ഥാപിച്ച കട്ടൗട്ടുകൾ എടുത്ത് മാറ്റണമെന്ന് ചാത്തമംഗലം പഞ്ചായത്ത്...
ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ഖത്തറിൽ മാത്രമല്ല, ഇവിടെ കേരളത്തിലും ആവേശത്തിനും വെല്ലുവിളിക്കും തീരെ പഞ്ഞമില്ല. കട്ടൗട്ടുകളും ഫ്ളക്സുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് നാട്. ഇതിൽ ലോകം മുഴുവൻ വൈറലായ...