‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഈദുൽ ഫിത്തറിനോടനുബന്ധിച്ച് ലഭിച്ച നീണ്ട അവധി ദിവസങ്ങൾ ആഘോഷമാക്കിയിരിക്കുകയാണ് യുഎഇ നിവാസികൾ. വലിയ തിരക്ക് തന്നെയായിരുന്നു ഈ കാലയളവിൽ പൊതുസ്ഥലങ്ങളിൽ അനുഭവപ്പെട്ടിരുന്നത്. ഇപ്പോൾ പെരുന്നാളിനോടനുബന്ധിച്ച് ദുബായിലെ പൊതുഗതാഗതം ഉപയോഗിച്ചവരുടെ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ.
പെരുന്നാൾ...
ഖത്തറിന്റെ പൊതു ഗതാഗത മേഖലയിൽ 70 ശതമാനവും ഇലക്ട്രിക് ബസുകൾ ആക്കാനൊരുങ്ങുന്നു. 2030നകം പൊതുഗതാഗത ബസുകൾ 100 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഈ വർഷം മൂന്നാം പാദത്തിലെത്തിയപ്പോഴേക്കും 70 ശതമാനം...
അബുദാബിയിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്റ് ട്രാൻസ്പോർട്ട് പുറത്തുവിട്ട കണക്കുകൾ പ്രകരം കഴിഞ്ഞ ആറ് മാസത്തിനിടെ അബുദാബിയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 8.5 കോടിയിലധികം യാത്രക്കാരാണ്....
പൊതുഗതാഗത സൗകര്യങ്ങൾ പരിശോധിക്കുന്നത് വർദ്ധിപ്പിക്കാൻ ഒരുങ്ങി ദുബായ് റോഡ്സ് അൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. യാത്രക്കാർ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനുമാണ് പരിശോധന വർദ്ധിപ്പിക്കുന്നത്. ആറ് ദിവസത്തിനുള്ളിൽ 40,000 പരിശോധനകളാണ് അതോറിറ്റി പൂർത്തിയാക്കിയത്....