‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കുവൈത്ത് അമീറിനെ വിമർശിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത വ്യക്തിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്. അമീറിനെ സാമൂഹിക മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കുവൈത്തി പൗരനെതിരെ നടപടി സ്വീകരിക്കാനാണ് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടത്.
കുവൈത്ത് ആഭ്യന്തര മന്ത്രാലയം രാജ്യത്തെ ശിയാ...
യുഎഇയിൽ നിയമങ്ങൾ കർശനമാക്കുകയാണ്. ബിസിനസ് രഹസ്യങ്ങൾ ചോർത്തുന്നവർക്ക് മുന്നറിയിപ്പുമായി എത്തുകയാണ് പബ്ലിക് പ്രോസിക്യൂഷൻ. തടവും പിഴയും ഉൾപ്പെടെയുള്ള നടപടികളാണ് പ്രതികൾക്കെതിരെ ചുമത്തുക.
ഒരു വർഷം തടവും 20,000 ദിർഹം മുതൽ പിഴയുമാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ...
രാജ്യത്തെ പൊതുസ്ഥലങ്ങളിൽ മാന്യതയില്ലാതെ പെരുമാറുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
പൊതുസ്ഥലങ്ങളിൽ വെച്ച് മോശമായ രീതിയിൽ പെരുമാറുന്നതും അസഭ്യമായ വാക്കുകൾ ഉപയോഗിക്കുന്നവതും രാജ്യത്തെ സാമൂഹ്യ...
ഗവണ്മെന്റിന്റെ ലൈസൻസില്ലാതെ സംഭാവനകൾ ശേഖരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ. ലൈസൻസില്ലാതെ ചാരിറ്റിയുമായി ബന്ധപ്പെട്ട വെബ്സൈറ്റ് സ്ഥാപിക്കുകയോ നിയന്ത്രിക്കുകയോ പ്രവർത്തിപ്പിക്കുകയോ ഓൺലൈനിലോ ഏതെങ്കിലും വിവര സാങ്കേതിക വിദ്യയിലൂടെയോ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്ന...