‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Prophet's mosque

spot_imgspot_img

വിശ്വാസികളുടെ കുത്തൊഴുക്ക്; ഒരാഴ്ചക്കിടെ മദീനയിലെ പ്രവാചക പള്ളി സന്ദർശിച്ചത് 67 ലക്ഷം പേർ

മദീനയിലെ പ്രവാചക പള്ളിയിലേയ്ക്ക് വിശ്വാസികളുടെ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്‌ചക്കിടെ മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കാനെത്തിയത് 67,71,193 വിശ്വാസികളാണെന്നാണ് റിപ്പോർട്ട്. 7,76,805 സന്ദർശകർ പ്രവാചകനെയും അദ്ദേഹത്തിന്റെ രണ്ട് അനുചരന്മാരെയും അഭിവന്ദനം ചെയ്തു. 4,68,963 പേർ...

റമദാനിന്റെ ആദ്യ പത്ത് ദിനങ്ങളിൽ പ്രവാചകന്റെ പള്ളിയിൽ എത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ

റമദാൻ ആരംഭിച്ചതോടെ മക്കയിലേയ്ക്കും മദീനയിലേയ്ക്കും നിരവധി വിശ്വാസികളും സന്ദർശകരുമാണ് എത്തുന്നത്. റമസാൻ മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളിൽ മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ എത്തിയത് ലക്ഷക്കണക്കിന് വിശ്വാസികളാണ്. പ്രവാചകൻ്റെ പള്ളിയിലെ വിശ്വാസികളുടെ എണ്ണം...

മദീനയിലെ പ്രവാചക പള്ളിയിൽ പ്രാർത്ഥന നിർവഹിക്കുന്നതിന് പുതിയ ക്രമീകരണം

മദീനയിലെ പ്രവാചക പള്ളിയിൽ റൗദ ശരീഫിൽ പ്രാർത്ഥന നിർവഹിക്കുന്നതിന് പുതിയ ക്രമീകരണം നിലവിൽ വന്നു. റൗദ ശരീഫിലെത്തുന്ന വിശ്വാസികളുടെ പ്രവേശനവും കർമ്മങ്ങളും എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പുതിയ...

സൗദിയിൽ പ്രവാചകന്റെ പള്ളിയിലെത്തുന്നവർ ലഗേജുകൾ കൈവശം സൂക്ഷിക്കരുതെന്ന് മന്ത്രാലയം

സൗദി മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തുന്ന തീർത്ഥാടകർക്ക് ലഗേജുകൾ കൈവശം സൂക്ഷിക്കാൻ അനുമതിയില്ലെന്ന് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം അറിയിച്ചു. പ്രാർത്ഥനയ്ക്കായി എത്തുന്നവർക്ക് പള്ളിയിൽ സുഗമമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും തിരക്ക് കുറയ്‌ക്കുന്നതിനുമായാണ് പുതിയ...