‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: project

spot_imgspot_img

നിങ്ങൾ ഒറ്റയ്ക്കല്ലെന്ന് ദുബായ് പൊലീസ്; മനുഷ്യക്കടത്തിലെ ഇരകൾക്ക് സഹായഹസ്തം

ജ‍ോലിയും സുരക്ഷിത ജീവിതവും സ്വപ്നം കണ്ട് മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്ക് കൈത്താങ്ങായി ദുബായ് പൊലീസ്.  മനുഷ്യക്കടത്ത് കേസുകൾ തടയുന്നതിനും ജീവിതക്കുരുക്കില്‍ അകപ്പെട്ടവര്‍ക്ക് പുനരധിവാസത്തിനും വ‍ഴികളൊരുക്കുകയാണ് ലക്ഷ്യം. `നിങ്ങൾ ഒറ്റയ്ക്കല്ല' എന്നാണ് പദ്ധതിയ്ക്ക് പേരിട്ടിരിക്കുന്നത്. ഹ്യൂമൺ ട്രാഫിക്കിങ്...

സൗജന്യവും നൂതനവുമായ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ച് യുഎഇ

സൗജന്യ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്.ജനറേഷന്‍ സ്കൂളുകൾ എന്ന...

ലോകോത്തര നിലവാരത്തില്‍ അൽഐനിലേക്ക് ആറുവരി പാത ; യാത്രാ സമയം പകുതിയായി കുറയും

ഇരുന്നൂറ് കോടി ദിർഹം ചെലവില്‍ നവീകരിച്ച ദുബായ് - അൽഐൻ റോഡ് ആര്‍ടിഎ ജനങ്ങൾക്കായി തുറന്നു കൊടുത്തു. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ്...

പതിനായിരം വീടുകൾ പൂര്‍ത്തിയാകുന്നു; 2022 അവസാനത്തോടെ കൈമാറും

ഷെയ്ഖ് സായിദ് ഭവന പദ്ധതിയുടെ ഭാഗമായി യുഎഇ പൗരന്മാരുടെ കുടുംബങ്ങൾക്കായി മന്ത്രാലയം 9,500 പുതിയ വീടുകൾ നിർമ്മിക്കുന്നുണ്ടെന്ന് ഊർജ്ജ - ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് ഫറജ് അൽ മസ്റൂയി പറഞ്ഞു....

മൂന്ന് യൂറോപ്യന്‍ കമ്പനികളുമായി കരാറുകൾ ഒപ്പുവച്ച് ഇത്തിഹാദ് റെയില്‍

യുഎഇയിലെ റെയില്‍ സം‍വിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മൂന്ന് യൂറോപ്യൻ കമ്പനികളുമായി ഇത്തിഹാദ് റെയില്‍ കരാര്‍ ഒപ്പിട്ടു. ചരക്ക് ഗതാഗതം ,യാത്ര മേഖലകൾ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് ധാരണ. ഇതിനായി അറിവും വൈദഗ്ധ്യവും കൈമാറുന്നതിനാണ് ധാരണാപത്രം...

ജിസിസി റെയില്‍ പാതയ്ക്ക് പുതുജീവന്‍; പദ്ധതി ഗൾഫ് രാഷ്ട്രങ്ങൾ ഏറ്റെടുക്കുന്നു

അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നു. യുഎഇയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഇത്തിഹാദ് റെയില്‍ മറ്റ് ഗൾഫ് രാജ്യങ്ങളും ഏറ്റെടുക്കാനൊരുങ്ങുന്നെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതോടെ വിഭാവനം ചെയ്തിട്ടും കാലതാമസം നേരിട്ട ജിസിസി റെയില്‍ നെറ്റ്...