‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: project

spot_imgspot_img

ദുബായ് മുനിസിപ്പാലിറ്റി ഘടന പുനക്രമീകരിച്ചു; സേവനങ്ങളുടെ മുഖഛായ മാറും

ദുബായ് മുനിസിപ്പാലിറ്റിയുടെ സേവനങ്ങൾ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാന്‍ പുതിയ സംവിധാനങ്ങൾ ഏര്‍പ്പെടുത്തി. ഇതിനായി മുനിസിപ്പാലിറ്റിയുടെ ഘടനയില്‍ പുനക്രമീകരണം നടത്തിയെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ പറഞ്ഞു. സ്വകാര്യ കോര്‍പ്പറേറ്റുകളോട് കിടപിടക്കുന്ന രീതിയില്‍ സേവനങ്ങൾ മാറ്റുകയാണ്...

ഭിന്നശേഷിക്കാര്‍ക്ക് സാമൂഹിക ആനുകൂല്യങ്ങളുമായി ദുബായ്

ഭിന്നശേഷിക്കാരായ ആളുകൾക്ക് 44 ദശലക്ഷം ദിർഹം മൂല്യമുള്ള പുതിയ സാമൂഹിക ആനുകൂല്യങ്ങൾക്ക് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍റെ അംഗീകാരം.. ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങളുള്ള 60 വയസ്സിന് താഴെയുള്ളവരെയാണ് പരിഗണിക്കുക. വെല്ലുവിളികളെ അവസരങ്ങളാക്കി...

വ്യവസായ ശക്തികേന്ദ്രമാകാന്‍ അബുദാബി; ആറ് മേഖലകളില്‍ വന്‍ നിക്ഷേപമിറക്കും

വ്യവസായ രംഗത്ത് അബുദാബിയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ നീക്കം. കൂടുതല്‍ മേഖലകളിലേക്ക് നിക്ഷേപം നടത്താന്‍ അബുദാബി സാമ്പത്തിക വികസന വകുപ്പിന്‍റെ തീരുമാനം. വ്യവസായ നിക്ഷേപത്തിലൂടെ ജിഡിപിയിലും തൊ‍ഴില്‍ നിരക്കിലും വര്‍ദ്ധനയാണ് ലക്ഷ്യം. ആരോഗ്യമേഖല, ഭക്ഷ്യ മേഖല,...

അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 വാണിജ്യ പ്രതിനിധി ഓഫീസുകൾ; ആഗോള പദ്ധതി പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി

അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 സംയോജിത വാണിജ്യ പ്രതിനിധി ഓഫീസുകൾ സ്ഥാപിക്കുന്നതിനുള്ള നീക്കവുമായി ദുബായ്. ദുബായ് കിരീടാവകാശിയും ദുബായ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്...

കെ ബസ്സ് പദ്ധതിയുമായി കുവൈറ്റ്; കുവൈറ്റ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനിയ്ക്ക് 60 വയസ്

പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന് കുവൈറ്റിന്റെ നീക്കം. പുതിയ കെ ബസ്സ് പദ്ധതിയക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കുവൈറ്റ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനി. ആധുനിക സൗകര്യങ്ങളോടെ പുതിയ രൂപത്തില്‍ നിരത്തിലെത്തുന്ന കെ ബസ്സുകൾ യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍. കുവൈറ്റ്...

ഇത്തിഹാദിന്‍റെ ചൂളംവിളിയ്ക്ക് കാതോര്‍ത്ത് യുഎഇ; റെയില്‍ നിര്‍മ്മാണം ഷെയ്ഖ് സായിദ് റോഡിലെത്തി

യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയില്‍ നിര്‍മ്മാണം അ‍വസാന ഘട്ടത്തിലേക്ക് . എണ്‍പത് ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയായിക്ക‍ഴിഞ്ഞു. അതിവേഗം പുരോഗമിക്കുന്ന റെയില്‍ നിര്‍മ്മാണം ഷെയ്ക്ക് സായിദ് റോഡിലെത്തിയതിന്‍റെ വീഡിയോയും അധികൃതര്‍ പുറത്തുവിട്ടു....