‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: project

spot_imgspot_img

മരുഭൂമിയിലെ കാര്‍ഷിക ഗ്രാമം; 10,000 തൊ‍ഴിലവസരങ്ങൾ ഒരുങ്ങും

മരുഭൂമിയില്‍ കാര്‍ഷിക ടൂറിസം പദ്ധതിയുമായി ദുബായ്. യുആര്‍ബി എന്ന കമ്പനിയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.ദുബായിലെ ഗ്രാമീണ മേഖലയെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പതിനായിരം തൊ‍ഴിലവസരങ്ങൾ നേരിട്ടുണ്ടാകുമെന്നും കമ്പനി...

മെയ്ക് ഇൻ ദ എമിറേറ്റ് പദ്ധതിക്ക് ആക്കം കൂട്ടി യുഎഇ

മെയ്ക് ഇൻ ദ എമിറേറ്റ് പദ്ധതിക്കു ആക്കം കൂട്ടാൻ യുഎഇ മന്ത്രസഭാ യോഗത്തിന്റെ തീരുമാനം. ഇതിന്‍റെ ഭാഗമായി യുഎഇയിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്താൽ വൻതുക നികുതി ഈടാക്കുന്ന പുതിയ കസ്റ്റംസ് നിയമത്തിന്...

പ്ലാസ്റ്റിക് കുപ്പിക്ക് പകരം ബസ് ടിക്കറ്റ് ; അബുദാബിയിലെ സൗജന്യ യാത്രാ പദ്ധതി ഹിറ്റ്

പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിയുടെ ഭാഗമായി സൗജന്യ ബസ് യാത്ര. അബുദാബിയിലാണ് സൗജന്യ ബസ് യാത്രയ്ക്ക് നൂതന സംവിധാനം ഏര്‍പ്പെടുത്തിയത്. പ്ളാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യാന്‍ നിക്ഷേപിക്കുന്നതിലൂടെ പോയിന്‍റുകൾ ലഭ്യമാവുകയും ഈ പോയിന്‍റുകൾ ബസ്...

വണ്‍ ബില്യണ്‍ മീല്‍സ് പദ്ധതി; യുഎഇ ഇന്ത്യയില്‍ വിതരണം ചെയ്തത് 15 ലക്ഷം ഭക്ഷണപ്പൊതികൾ

റംസാന്‍ കാലത്ത് യുഎഇ നടപ്പാക്കിയ വണ്‍ ബില്യണ്‍ മീല്‍സ് ഭക്ഷ്യപദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ വിതരണം ചെയ്തത് 15 ലക്ഷം ഭക്ഷണപ്പൊതികൾ. 15,37,500 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തതെന്നും തുടര്‍ച്ചയായി ഭക്ഷണമെത്തിച്ച നഗരങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ...

സൗദി ഡൗൺടൗൺ പദ്ധതി; വന്‍ വികസനം പ്രഖ്യാപിച്ച് കിരീടാവകാശി

സൗദി അറേബ്യയെ ലോകത്തിന്‍റെ ഡൗണ്‍ടൗണ്‍ ആയി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വന്‍കിട പദ്ധതികൾ പ്രഖ്യാപിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍. പന്ത്രണ്ട് നഗരങ്ങളിലായി വ്യാപിക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്. വിഷൻ 2030...

നൂതന വാഗണുകളും ലോക്കോമോട്ടീവുകളും എത്തി; ഇത്തിഹാദ് കുതിക്കും പുതിയ കരുത്തോടെ

യുഎഇയുടെ ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും മരുഭൂമിയെ കീറിമുറിച്ചുളള കുതിപ്പിനും കരുത്തേകുന്ന പുതിയ ലോക്കോമോട്ടീവുകളും വാഗണുകളും എത്തിയെന്ന് ഇത്തിഹാദ് റെയില്‍വേ.. ഇതോടെ ഇത്തിഹാദിന്‍റെ മെഗാ പദ്ധതി പൂര്‍ണതോതിലേക്ക് നീങ്ങുകയാണെന്നും സേവനങ്ങൾ മൂന്നിരിട്ടി വര്‍ദ്ധിക്കുമെന്നും അധികൃതര്‍. പുതിയ...