‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: project

spot_imgspot_img

ഫ്രം അറൈവല്‍ റ്റു ആക്‌സസ് ; റമദാൻ കാലത്തെ ഉംറയ്ക്ക് പ്രത്യേക ക്രമീകരണം

പുണ്യമാസമായ റമദാനില്‍ 30 ലക്ഷത്തോളം പേര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കുന്ന രീതിയില്‍ ബൃഹത്തായ പദ്ധതി അവതരിപ്പിച്ച് സൗദി അറേബ്യ . മക്കയിലെയും മദീനയിലെയും രണ്ട് വിശുദ്ധ മസ്ജിദുകളുടെ കാര്യങ്ങളുടെ മേല്‍നോട്ടച്ചുമതലയുള്ള ജനറല്‍...

വീട്ടുപടിക്കല്‍ ഭക്ഷണമെത്തിക്കാന്‍ റോബോട്ടുകൾ; പുതിയ പദ്ധതിയുമായി ദുബായ് ആര്‍ടിഎ

ദുബായില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ ഡ്രൈവറില്ലാ റോബോട്ടുകൾ എത്തുന്നു. ടേക്ക് എവേ ഡെലിവറി റോബോട്ട് പദ്ധതിയാണ് പ്രഖ്യാപിച്ചത്. ദുബായ് ഗതാഗത വകുപ്പായ ആർടിഎ, ഭക്ഷണ വിതരണ ആപ്പായ തലാബത്ത്, ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക്...

മ‍ഴ ഗവേഷണ പദ്ധതികളുമായി യുഎഇ; മികച്ച നിര്‍ദ്ദേശത്തിന് 38 കോടി രൂപ സമ്മാനം

മ‍ഴ ഗവേഷണ പദ്ധതികൾക്ക് പണം വകയിരുത്തി യുഎഇ. മ‍ഴ വര്‍ധിപ്പിക്കാനുളള മികച്ച ശാസ്ത്രീയ വ‍ഴികൾ നിര്‍ദ്ദേശിക്കുന്ന വിദഗ്ദ്ധര്‍ക്ക് 38 കോടി രൂപ സമ്മാനമെന്നും പ്രഖ്യാപനം. യുഎഇയുടെ റിസർച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ്...

ഹരിത ടാക്സികളുമായി ദുബായ്; പൂര്‍ണമായും ഹൈബ്രിഡ് വാഹനങ്ങളിലേക്ക് മാറും

ഹരിത ടാക്സി സങ്കല്‍പ്പത്തിന് പുതിയ തുടക്കവുമായി ദുബായ്. 2027 ആകുമ്പോഴേക്കും ദുബായ് ടാക്സികൾ പൂർണമായും പരിസ്ഥിതി സൗഹൃദമാക്കാന്‍ നീക്കം. വൈദ്യുതി, ഹൈഡ്രജൻ, ഹൈബ്രിഡ് വാഹനങ്ങളിലേക്കാണ് ടാക്സികൾ മാറുകയെന്നും ദുബായ് ഗതാഗത വകുപ്പ് വ്യക്തമാക്കി. ദീര്‍ഘ...

വീട്ടിലൊരു പൂന്തോട്ടം;സമ്മാന പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായിലെ താ​മ​സ​ക്കാ​ർ​ക്കി​ട​യി​ൽ പൂ​ന്തോ​ട്ട പ​രി​പാ​ല​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നതിന് സമ്മാന​ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്ത്. പുന്തോട്ട മത്സരത്തില്‍ ആദ്യ സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് അരലക്ഷം ദിര്‍ഹം സമ്മാനമാണ് പ്രഖ്യാപിച്ചത്. ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക്​ 50,000 ദി​ർ​ഹം, ര​ണ്ടാ​മ​തെ​ത്തു​ന്ന​വ​ർ​ക്ക്​...

പ്രവാസികൾക്ക് ഇന്‍ഷുറന്‍സ് പദ്ധതി; നടപടികളുമായി നോര്‍ക്ക

മലയാളി പ്രവാസികൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാനുളള നീക്കവുമായി നോർക്ക. സമഗ്രമായ ഇൻഷുറൻസ് പദ്ധതിക്ക് നടപടികൾ സ്വീകരിച്ച് വരികയാണെന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുളള പ്രവാസികളെ...