‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: project

spot_imgspot_img

റോഡ് ടു മക്ക പദ്ധതി: പാകിസ്ഥാനുമായി കരാറൊപ്പിട്ട് സൌദി

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർഥാടകർക്കുള്ള കുടിയേറ്റ നടപടിക്രമങ്ങൾ ലളിതമാക്കുന്ന റോഡ് ടു മക്ക പദ്ധതി നടപ്പാക്കാനുള്ള കരാറിൽ സൗദി അറേബ്യയും പാക്കിസ്ഥാനും ഒപ്പുവച്ചു.സൗദി ആഭ്യന്തര ഉപമന്ത്രി ഡോ.നാസർ അൽ ദാവൂദും...

പുതിയ മെഡിക്കൽ ജില്ല; പദ്ധതിക്ക് അംഗീകാരം നൽകി ഷാർജ ഭരണാധികാരി

ഒരു പുതിയ മെഡിക്കൽ ഡിസ്ട്രിക്റ്റ് പദ്ധതിക്ക് അംഗീകാരം നൽകി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ജീവിതശൈലി, പ്രതിരോധ മരുന്ന്,...

ആയിരത്തൊന്ന് മീറ്റർ ഉയരമുളള കെട്ടിടം; ബുർജ് ഖലീഫയെ മറികടക്കുന്ന പദ്ധതിയുമായി കുവൈറ്റ്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബായിലെ ബുർജ് ഖലീഫയാണ്. എന്നാൽ ബുർജ് ഖലീഫയെ മറികടക്കുന്ന ഉയരമുളള കെട്ടിടം നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി കുവൈറ്റ് ഭരണകൂടം രംഗത്തെത്തിയായി റിപ്പോർട്ടുകൾ. ബുര്‍ജ് മുബാറക് അല്‍ കബീര്‍...

ദുബായ് ഫാൽക്കൺ ഇൻ്റർചേഞ്ച് പദ്ധതി; രണ്ട് പാലവും ടണലും ഗതാഗതത്തിനായി തുറന്നു

ദുബായിലെ ഷിന്ദഗ കോറിഡോറിൽ രണ്ട് പ്രധാന പാലങ്ങളും ഒരു തുരങ്കവും തുറന്നുകൊടുത്തെന്ന് ഗതാഗത വകുപ്പ്. അൽ ഖലീജ് സ്ട്രീറ്റിനും ഖാലിദ് ബിൻ അൽ വലീദ് റോഡിനും അൽ ഗുബൈബ റോഡിനും ഇടയിൽ സ്ഥിതിചെയ്യുന്ന...

യുഎഇയുടെ വൺ ബില്യൺ മീൽസ് പദ്ധതിയിലേക്ക് സഹായങ്ങൾ എത്തിത്തുടങ്ങി

റമദാനോട് അനുബന്ധിച്ച് യുഎഇ നടപ്പാക്കുന്ന വൺ ബില്യൺ മീൽസ് പദ്ധതിയിലേത്ത് സംഭാവനകളും സഹായങ്ങളും എത്തിത്തുടങ്ങി. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ്...

രണ്ടാം ചാന്ദ്ര ദൌത്യത്തിന് തുടക്കമിട്ട് യുഎഇ; റാഷിദ് റോവറിൻ്റെ ലാൻഡിംഗ് 25ന്

രണ്ടാം ചാന്ദ്ര ദൌത്യത്തിനൊരുങ്ങി യുഎഇ. എമിറേറ്റ്സ് ലൂണാർ മിഷൻ രണ്ടാം ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുകയാണെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ ചാന്ദ്രദൗത്യ പദ്ധതി മാനേജർ ഡോ. ഹമദ് അൽ മർസൂഖി വ്യക്തമാക്കി....