‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 16 ന് യുഎഇയിൽ രേഖപ്പെടുത്തിയ അഭൂതപൂർവമായ മഴ രാജ്യത്തെ ഇൻഷുറൻസ് കമ്പനികളുടെ ലാഭത്തെ ബാധിക്കുമെന്ന് റിപ്പോർട്ട്. 25 ശതമാനം വരെ ലാഭം കുറയുമെന്നാണ് നിഗമനം. വാഹനങ്ങൾ, വില്ലകൾ,...
ദുബായുടെ ബജറ്റ് വിമാന കമ്പനിയായ ഫ്ലൈ ദുബായുടെ ലാഭത്തിൽ റെക്കോർഡ് വർധനയെന്ന് റിപ്പോർട്ട്. 1,120 കോടിയാണ് കഴിഞ്ഞ വർഷം ഫ്ലൈ ദുബായുടെ വരുമാനം. 2022ൽ ഇത് 910 കോടി ദിർഹമായിരുന്നു. 23 ശതമാനമാണ്...
ജനങ്ങൾക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യമൊരുക്കിയതിലൂടെ നേട്ടം കൊയ്ത് ദുബായ് ആർ.ടി.എ. അടിസ്ഥാനസൗകര്യ വികസനത്തിലൂടെയും ഗതാഗത ശൃംഖലയെ മെച്ചപ്പെടുത്തിയും 26,200 കോടി ദിർഹത്തിന്റെ ലാഭമാണ് ആർടിഎ സ്വന്തമാക്കിയത്. റോഡും ഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുത്താൻ സർക്കാർ...
കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ സേവനങ്ങൾ വഴി ദുബായ് ആര്‍ടിഎ നേടിയത് 350 കോടി വരുമാനം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം വളര്‍ച്ചയെന്നും റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. ഡിജിറ്റല്‍ ഇടപാടുകളുടെ...
കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും അധികം സാമ്പത്തികലാഭം സ്വന്തമാക്കിയ വിമാനകമ്പനിയെന്ന ഖ്യാതി ഖത്തര്‍ എയര്‍വേസിന്. 2012-22 സാമ്പത്തിക വര്‍ഷം 560 കോടി റിയലാണ് ഖത്തര്‍ എയര്‍വേസ് നേടിയത്. ഏകദേശം 12,000 കോടി രൂപയുടെ...