‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
തൻ്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി 'അമരൻ' സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച കഥാപാത്രമായ ഇന്ദു റെബേക്ക വർഗീസിന്റെ ഫോൺ നമ്പറായാണ് തന്റെ...
ആർ.ഡി.എക്സ് എന്ന ചിത്രത്തിൻ്റെ നിർമ്മാതാക്കൾക്കെതിരെ കേസ്. സിനിമയിലെ ലാഭവിഹിതം നൽകിയില്ലെന്ന് അരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാമാണ് പരാതി നൽകിയത്. വഞ്ചന ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്....
വിവാഹ വാർഷിക ദിനത്തിൽ വ്യത്യസ്തമായ കുറിപ്പുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. തമാശ നിറയുന്ന രീതിയിൽ വിവാഹത്തേക്കുറിച്ചും വിവാഹ മോചനത്തേക്കുറിച്ചും ലിസ്റ്റിൻ പങ്കുവെച്ച കുറിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. വിവാഹത്തോടെയാണ് തനിക്ക് ക്ഷമ എന്ന വരദാനം...
പ്രമുഖ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ അരോമ മണി (എം. മണി) അന്തരിച്ചു. 77 വയസായിരുന്നു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കുറച്ച് കാലമായി ശാരീരിക അസ്വസ്ഥകൾ നേരിട്ടിരുന്നു.
അരോമ മൂവീസ്, സുനിത...
കണ്ണിൽ അഗ്നിയും മുഖത്ത് രൗദ്രവും നിറച്ച് മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിയെത്തുന്ന ചിത്രമാണ് ഭ്രമയുഗം. പ്രേക്ഷകരെ ഭയത്തിന്റെ വലയത്തിൽ അകപ്പെടുത്തുന്ന മാന്ത്രിക നോട്ടത്തിലൂടെ റിലീസിന് മുമ്പ് തന്നെ ചിത്രം ശ്രദ്ധേയമായി. കുഞ്ചമൻ പോറ്റി എന്ന...
'പാളയം പിസി’ എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ ധർമജൻ ബോള്‍ഗാട്ടിയും നിർമാതാവും തമ്മിൽ നടന്ന വാക്ക് തര്‍ക്കം വൈറലാകുന്നു. സിനിമയുടെ പോസ്റ്ററില്‍ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങളൊന്നും എന്തുകൊണ്ടാണ് പ്രമോഷന് വരാത്തതെന്ന മാധ്യമ...