‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ സ്വകാര്യ സ്കൂളുകളില്‍ അധികൃതരുടെ പരിശോധന തുടരുന്നു. സ്‌കൂളുകൾ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും സ്‌കൂളുകൾ നൽകുന്നതെന്താണെന്നും അവരുടെ ശക്തിയും ദൗർബല്യങ്ങളും സംബന്ധിച്ച് രക്ഷിതാക്കൾക്ക് വ്യക്തമായ...
യുഎഇയിലെ സ്വകാര്യ സ്കൂളുകളിലും സ്വദേശിവത്കരണം അനിവാര്യമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. വർഷാവസാനത്തോടെ നാല് ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. അമ്പതില്‍ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ്...
ദുബായിലെ എണ്ണ ഇതര സ്വകാര്യമേഖല സമ്പദ്‌വ്യവസ്ഥയിൽ ആഗോള സാമ്പത്തിക പ്രവണതകളേക്കാൾ മികച്ച പ്രവർത്തനമാണ് ദുബായുടേതെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിന്‍റെ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
കഴിഞ്ഞ വർഷാവസാനം ഉപഭോക്തൃ ഡിമാൻഡ്...
എമിറാത്തി പൗരന്‍മാരുടെ ശമ്പള അലവന്‍സില്‍ വര്‍ദ്ധന വരുത്തി യുഎഇ.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന യൂണിവേഴ്‌സിറ്റി ബിരുദമുള്ള എമിറാറ്റികൾക്ക് 7,000 ദിർഹമാണ് അധിക അലവന്‍സ് ലഭിക്കുക. രണ്ടായിരം ദിര്‍ഹത്തിന്‍റെ വര്‍ദ്ധനവാണ് നടപ്പാക്കിയത്.
ബിരുദധാരികൾക്ക് 7000 ദിര്‍ഹം
കൂടുതൽ...
അബുദാബിയിലെ സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾക്ക് മിഡ് ടേം അവധി പ്രഖ്യാപിച്ചു. 9 ദിവസമാണ് അവധി. ഒക്ടോബര്‍ 17 മുതല്‍ 23 വരെയാണ് അവധി. 24നാണ് സ്കൂളുകൾ വീണ്ടും തുറക്കുക.
വിദ്യാര്‍ത്ഥികളുെ പഠനം വിലയിരുത്തുന്നതിലും അക്കാദമിക്...
പൊതു-സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച പുതിയ നിയമത്തിന് യുഎഇ കാബിനറ്റിന്‍റെ അംഗീകാരം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച ഖസർ അൽ...