‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Private sector

spot_imgspot_img

റമദാനിൽ സ്വകാര്യ ജീവനക്കാരുടെ ജോലി സമയം കുറച്ച് യുഎഇ

യുഎഇ ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) മന്ത്രാലയം റമദാൻ മാസത്തിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം പ്രഖ്യാപിച്ചു. ഇസ്ലാമിക വിശുദ്ധ മാസത്തിൽ ജോലി സമയം രണ്ട് മണിക്കൂർ കുറയ്ക്കുമെന്ന്...

സ്വകാര്യ മേഖലയിലെ 50,000 ദിർഹമോ അതിൽ കുറവോ ആയ തൊഴിൽ തർക്കങ്ങൾ ഇനി MoHRE പരിഹരിക്കും

സ്വകാര്യ മേഖലയിലെ കമ്പനികളും തൊഴിലാളികളും ഗാർഹിക തൊഴിലാളികളും ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിർണ്ണായക തീരുമാനവുമായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE). 50,000 ദിർഹമോ അതിൽ കുറവോ ആയ തർക്കങ്ങൾ അന്തിമ...

സൗദിയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇനി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭ്യമാകും

സൗദിയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭ്യമാകും. ഖിവാ പ്ലാറ്റ്ഫോമിലൂടെയാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഓൺലൈനായി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്. പുതിയ സേവനം ആരംഭിച്ചതോടെ ഖിവാ പ്ലാറ്റ്ഫോമിലെ വ്യക്തിഗത...

നബിദിനം, യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് പൊതു അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് സെപ്റ്റംബർ 29 വെള്ളിയാഴ്ച ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. അതേസമയം, ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കും വെള്ളിയാഴ്ച അവധി ലഭിക്കും....

സ്വദേശിവൽക്കരണം, യുഎഇയിലെ സ്വകാര്യ കമ്പനികളിൽ ഇപ്പോൾ ജോലി ചെയ്യുന്നത് 80,000 ത്തിൽ അധികം സ്വദേശികൾ 

സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി യുഎഇ യിൽ 17, 00 കമ്പനികളിൽ 80,000 ത്തിൽ അധികം സ്വദേശികൾ ജോലി ചെയ്യുന്നതായി റിപ്പോർട്ട്‌. മാനവ വിഭവശേഷി, എമിറേറ്റെയ്സേഷൻ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദുബായിലുള്ള സ്വകാര്യ കമ്പനികളിലാണ് ഏറ്റവും...

ബലിപെരുന്നാൾ, ഖത്തറിൽ സ്വകാര്യ മേഖലയിൽ 3 ദിവസം ശമ്പളത്തോടു കൂടിയ അവധി

ഖത്തറിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഈദിന്റെ മൂന്ന് ദിവസം സ്വകാര്യ ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധിയാണ് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം...