‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അബുദാബിയിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എമിറാത്തി സ്ത്രീകളുടെ പ്രസവാവധി നീട്ടിയ നടപടിയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ച് അധികൃതർ. 90 ദിവസമായാണ് നേരത്തെ പ്രസവാവധി വർധിപ്പിച്ചിരുന്നത്. ഇത് സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ്...
യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഇസ്ലാമിക് ന്യൂ ഇയർ അവധി പ്രഖ്യാപിച്ചു. ജൂലൈ 7ന് (ഞായർ) സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.
ഒമാൻ ഉൾപ്പെടെയുള്ള...
2025 മുതൽ യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരും വീട്ടുജോലിക്കാരും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടും. രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ റസിഡൻസി പെർമിറ്റുകൾ നൽകുമ്പോഴോ പുതുക്കുമ്പോഴോ അവരുടെ ആരോഗ്യ പരിരക്ഷയ്ക്കായി തൊഴിലുടമകൾ പണം...
കുവൈറ്റിലെ സ്വകാര്യമേഖലാ തൊഴിലാളികൾക്ക് തിങ്കളാഴ്ച മുതൽ പാർട്ട് ടൈം ജോലി ചെയ്യാൻ അനുമതി. നിലവിലെ സ്പോൺസറിൽനിന്ന് എൻഒസി വാങ്ങണമെന്നതാണ് ഇതിനുള്ള പ്രധാന നിബന്ധന. തുടർന്ന് മാനവശേഷി വകുപ്പിൽനിന്ന് പെർമിറ്റ് എടുത്താൽ ദിവസേന പരമാവധി...
സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്നതിനായി ബദൽ നിക്ഷേപപദ്ധതി പ്രഖ്യാപിച്ച് യുഎഇ. സർവീസ് കാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോകുന്ന ജീവനക്കാർക്ക് ആനുകൂല്യം ഉറപ്പുവരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ കമ്പനികൾ പ്രത്യേക സമ്പാദ്യ, നിക്ഷേപ ഫണ്ടുകൾ സ്ഥാപിക്കണമെന്നതാണ്...