‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Prithviraj sukumaran

spot_imgspot_img

‘പൃഥ്വിരാജ് അമ്പരപ്പിക്കുന്ന സംവിധായകൻ’; പ്രശംസയുമായി മോഹൻലാൽ

പൃഥ്വിരാജിനെ പ്രശംസിച്ച് മോഹൻലാൽ. പൃഥ്വിരാജ് ആദ്യമായി സംവിധായകനായ ലൂസിഫർ എന്ന ചിത്രത്തിലെ നായകനാണ് മോഹൻലാൽ. ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ റിലീസിനായി കാത്തിരിക്കുകയാണ്...

മുംബെെയിൽ 30 കോടിയുടെ ആഡംബര വസതി സ്വന്തമാക്കി പൃഥ്വിരാജ്; അയൽക്കാരായി ബോളിവുഡ് താരരാജാക്കന്മാർ

മുംബെെയിൽ ആഡംബര വസതി സ്വന്തമാക്കി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും. 30 കോടി രൂപയ്ക്കാണ് 2,971 ചതുരശ്രയടി വിസ്തീർണമുള്ള ബംഗ്ലാവ് താരം വാങ്ങിയത്. മുബൈയിലെ ബാന്ദ്രാ പാലി ഹിൽസിലാണ് പൃഥ്വിരാജ് തന്റെ രണ്ടാമത്തെ...

മകൾ അലംകൃതയുടെ 10-ാം പിറന്നാൾ; ഹൃദയസ്പർശിയായ കുറിപ്പുമായി പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയുടെ 10-ാം പിറന്നാൾ ആഘോഷിക്കുകയാണ് നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജും സുപ്രിയയും. പിറന്നാളിൽ മകളേക്കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. അലംകൃതയോടൊപ്പമുള്ള പുതിയ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവെച്ചായിരുന്നു പോസ്റ്റ്....

എമ്പുരാനിൽ മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം മമ്മൂട്ടിയും? പ്രതീക്ഷയോടെ സിനിമാപ്രേമികൾ

മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ചിത്രവുമായി ബന്ധപ്പെട്ട് ഓരോ വാർത്തകൾ പുറത്തുവരുമ്പോഴും ആരാധകർ വളരെ ആവേശത്തോടെയാണ് അവയെ സ്വീകരിക്കുന്നത്. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അഭ്യൂഹമാണ് പ്രേക്ഷകർക്കിടയിലെ...

അംബാനി ആഡംബര വിവാഹത്തിൽ പങ്കെടുത്ത് പൃഥ്വിരാജും സുപ്രിയയും; സുപ്രിയയുടെ സെൽഫിയിൽ താരമായി ബുമ്ര

അനന്ത് അംബാനി - രാധിക മെർച്ചൻ്റ് വിവാഹച്ചടങ്ങിൽ പങ്കെടുത്ത് സൂപ്പർ താരം പൃഥ്വിരാജും സുപ്രിയയും. മലയാള സിനിമയിൽ നിന്നും പൃഥ്വിരാജ് മാത്രമാണ് ആർഭാട വിവാഹത്തിൽ പങ്കെടുത്തത് എന്നത് ശ്രദ്ധേയമാണ്. ക്രീം -​ ഗോൾഡൻ...

‘ഗുരുവായൂരമ്പല നടയിൽ’ ഗായകനായി അജു വർഗീസ്, ചിത്രത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തു.

'ഗുരുവായൂരമ്പല നടയിൽ' ഗായകനായി അജു വർഗീസ്. കേട്ടപ്പോൾ ആദ്യമൊരു ഞെട്ടൽ ഉണ്ടായിട്ടുണ്ടാവുമല്ലേ?. പൃഥ്വിരാജ് സുകുമാരനും ബേസിൽ ജോസഫും പ്രധാന വേഷത്തിലെത്തുന്ന 'ഗുരുവായൂരമ്പല നടയിൽ' എന്ന ചിത്രത്തിലാണ് അജു വർഗീസ് ഗായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്....