‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജിനെ പ്രശംസിച്ച് നടൻ ജഗദീഷ്. നിലപാടുകളിൽ കാർക്കശ്യം സൂക്ഷിക്കുന്ന പൃഥ്വിരാജിന് മനസിലൊന്ന് കരുതുകയും പുറമെ വേറൊന്നു കാണിക്കുകയും ചെയ്യുന്ന രീതിയില്ലെന്നാണ് ജഗദീഷ് തുറന്നുപറഞ്ഞ്. മുതിർന്നവർക്ക് ഏറ്റവും ആദരം നൽകുകയും...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. 'അമ്മയ്ക്ക്' പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് താരം തുറന്നടിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റാരോപിതരായ...
മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ പൃഥ്വിരാജിന് വൻ സർപ്രൈസ് ഒരുക്കി ഭാര്യ സുപ്രിയ മേനോൻ. മനോഹരമായ പിങ്ക് പൂക്കളുടെ ഒരു ബൊക്കേയും കേക്കും സമ്മാനിച്ചാണ് സുപ്രിയ ഭർത്താവിന്റെ നേട്ടം ആഘോഷമാക്കിയത്....
കേരളത്തിലെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയിൽ (എസ്എൽകെ) കൊച്ചി ടീമിന്റെ പേര് പ്രഖ്യാപിച്ചു. 'ഫോഴ്സാ കൊച്ചി എഫ്.സി' എന്നാണ് ടീമിന് നൽകിയിരിക്കുന്ന പേര്. ടീം ഉടമയും നടനുമായ പൃഥ്വിരാജാണ് സാമൂഹ്യ...
സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ടീമായ കൊച്ചി പൈപ്പേഴ്സിന്റെ സഹ ഉടമയായി പൃഥ്വിരാജ്. താരം കൊച്ചി പൈപ്പേഴ്സിന്റെ ഓഹരി പങ്കാളിത്തമെടുത്തതായാണ് റിപ്പോർട്ട്. ഇതോടെ കേരളത്തിൽ പ്രഫഷനൽ ഫുട്ബോൾ ടീം സഹ ഉടമയാകുന്ന...
കുറഞ്ഞ കാലം കൊണ്ട് സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് നസ്ലിൻ. പ്രേമലു എന്ന ചിത്രത്തിലൂടെ അന്യഭാഷകളിലും ശ്രദ്ധേയനായ താരത്തേക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജ്. സിനിമാ ലോകം...