‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചതോടെ യുഎഇയിൽ ഉൾപ്പെടെ അരിവില കുതിച്ചുയരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് ഇന്ത്യ അരി കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. യുഎഇക്ക് പുറമെ ലോക വിപണിയിലും അരി വില വർധിക്കുകയാണ്....
ശബരിമല തീര്‍ത്ഥാടന സമയങ്ങളിൽ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആര് അനില്‍. കോട്ടയത്ത് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. സന്നിധാനത്തും പമ്പയിലും പരിസരത്തുമായി സാധനങ്ങള്‍ക്ക് അമിത...
അവശ്യവസ്തുക്കളുടെ വില വർധിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം. ഉപഭോക്തൃ സംരക്ഷണ സമിതി നടത്തിയ പരിശോധനയിൽ ചില കടകളിൽ അവശ്യ വസ്തുക്കൾക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതിന്റെ...
യുഎഇയിൽ പലചരക്ക് സാധനങ്ങളുടെ വില വീണ്ടും ഉയരുന്നു. മുളക്, കുരുമുളക്, പയർ, പഞ്ചസാര തുടങ്ങിയ സാധനങ്ങളുടെ വിലയാണ് വീണ്ടും കുതിച്ചുയരുന്നത്. യുഎഇയിലേക്ക് പലവ്യഞ്ജനങ്ങൾ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ വിളവ് പ്രതീക്ഷിച്ചതിലും കുറഞ്ഞതും...
പുതുവര്‍ഷത്തിന് ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി യുഎഇ. 2023 ജനുവരി മാസത്തെ പെട്രോൾ, ഡീസൽ വിലയാണ് യുഎഇ ഇന്ധന വില സമിതി പ്രഖ്യാപിച്ചത്. ഡിസംബറിനേക്കാൾ പെട്രോൾ ലിറ്ററിന് 50 ഫില്‍സ് കുറഞ്ഞത് പുതുവര്‍ഷസമ്മാനമായി....
2022 ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ ഇന്ധന വില സമിതി. നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഡിസംബർ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.30 ദിർഹമാണ് വില. നവംബറിലെ...