‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇ ഇന്ധന വില സമിതി 2024 ഓഗസ്റ്റ് മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ജൂലൈയിലെ വില അനുസരിച്ച് നേരിയ നിരക്കുവർദ്ധനവമാണ് ഓഗസ്റ്റിലുളളത്. പുതിയ നിരക്കുകൾ ഓഗസ്റ്റ് 1 മുതൽ ബാധകമാകും.
സൂപ്പർ 98...
റമദാൻ മാസത്തിന് മുന്നോടിയായി യുഎഇയിൽ ഈന്തപ്പഴ വിപണികൾ സജീവമായിത്തുടങ്ങിയിട്ടുണ്ട്. നോമ്പ് കാലത്ത് ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമായ ഈന്തപ്പഴത്തിന് സീസൺ സമയത്ത് തീപിടിച്ച വിലയാണ് മിക്കസ്ഥലങ്ങളിലും ഈടാക്കുന്നത്. എന്നാൽ യുഎഇയിൽ ഇനി ആർക്കും ആവശ്യാനുസരണം...
സലൂണുകൾ മനുഷ്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. പ്രത്യേകിച്ച് പുരുഷന്മാർക്ക്. ഇടയ്ക്കിടെ മുടിയും താടിയുമെല്ലാം വെട്ടേണ്ടതായി വരുമ്പോൾ നല്ലൊരു തുക അതിന് വേണ്ടി മാത്രമായി മാറ്റിവെയ്ക്കേണ്ടതായും വരും. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിലവാരമുള്ള...
യുഎഇയിൽ ഇനി നിർമ്മാണ സാമഗ്രികളുടെ വില തോന്നിയപോലെ വർധിപ്പിക്കാമെന്ന് ആരും കരുതേണ്ട. കാരണം, അധികൃതർ നിയമങ്ങളെല്ലാം കർശനമാക്കിയിരിക്കുകയാണ്. അനിയന്ത്രിതമായ വില വർധനവ് തടയുന്നതിന്റെ ഭാഗമായി വലിയ തുക തന്നെയാണ് സാമ്പത്തിക മന്ത്രാലയം പിഴയായി...
സപ്ലൈകോ സബ്സിഡി നിരക്കിൽ നൽകുന്ന 13 സാധനങ്ങളുടെ വില വർധിപ്പിച്ചു. 46 രൂപ വരെയാണ് കൂട്ടിയിരിക്കുന്നത്. കൂടാതെ ഇനി മുതൽ വിപണിവില കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച് സബ്സിഡി ഉല്പന്നങ്ങളുടെ വിലയിൽ മാറ്റം വരുത്താനും...
രാജ്യത്ത് വാണിജ്യ സിലിണ്ടറുകൾക്ക് വില കൂടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 12.50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 1,924.50 രൂപ ആയിരുന്ന വാണിജ്യ സിലിണ്ടറുകൾക്ക് 1,937 രൂപയായി. പുതിയ നിരക്ക് ഇന്ന്...