‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കി അഭിനേതാക്കളുടെ സംഘടനയായ അമ്മ. റിപ്പോർട്ട് സ്വാഗതാർഹമാണെന്നും ഹേമ കമ്മിറ്റിയുടെ നിർദേശം നടപ്പിൽ വരുത്തണമെന്നാണ് ആഗ്രഹമെന്നും അമ്മയുടെ സെക്രട്ടറി സിദ്ദീഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, മലയാള സിനിമയിലുള്ളവർ...
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ഭ്രമയുഗം'. ഫെബ്രുവരി 15 നാണ് ചിത്രം തിയ്യറ്ററുകളിൽ എത്തുക. ഇതിനിടെചില വിവാദങ്ങളും ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. ഇപ്പോഴിതാ 'ഭ്രമയുഗം' അണിയറപ്രവർത്തകരുടെ വാർത്താ സമ്മേളനത്തിൽ മമ്മൂട്ടി...
മലയാള സിനിമയിൽ നടനായും സഹനടനായും അരങ്ങുവാണുകൊണ്ടിരിക്കുന്ന താരമാണ് മുകേഷ്. നടൻ എന്നതിലുപരി എം.എൽ.എ കൂടിയായ താരം സാമൂഹ്യ വിഷയങ്ങളിലെല്ലാം വ്യക്തമായി പ്രതികരിക്കാറുള്ള വ്യക്തി കൂടിയാണ്. ഇപ്പോൾ മുകേഷിന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച...
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നയപ്രഖ്യാപന പ്രസംഗം വായിക്കാൻ ഗവർണർക്ക് സമയില്ല എന്നാൽ ഒന്നരമണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ ഗവർണർക്ക് സമയമുണ്ട്. ഗവർണറുടെ സുരക്ഷ സിആർപിഎഫിന് കൈമാറിയെന്നാണ്...
പുതിയ സിനിമയുടെ വാര്‍ത്ത സമ്മേളനം നടക്കവേ നടന് സിദ്ധാര്‍ഥിനെ ഒരു കൂട്ടം പ്രതിഷേധക്കാര്‍ ഇറക്കിവിട്ടു. സംഭവത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. ബെംഗളുരു മല്ലേശ്വരത്തുള്ള എസ്ആര്‍വി തീയറ്ററില്‍ വച്ചാണ് സംഭവം ഉണ്ടായത്. പ്രസ് മീറ്റ്...