‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: president

spot_imgspot_img

മന്ത്രിമാർക്ക് ഇഫ്താർ വിരുന്നൊരുക്കി യുഎഇ പ്രസിഡൻ്റ്

റമദാൻ മാസത്തിൻ്റെ തുടക്കത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കും പൌരൻമാർക്കും ഇഫ്താർ വിരുന്നൊരുക്കി യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.ഖാസർ അൽ ബത്തീൻ കൊട്ടാരത്തിൽ നടന്ന ഇഫ്താർ...

വ്‌ളാഡിമിർ പുടിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്

പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിന് അറസ്റ്റ് വാറണ്ടുമായി അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) രംഗത്ത്. യുദ്ധക്കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് വാറൻ്റ്. യുക്രൈനില്‍ നിന്ന് റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് വാറൻ്റ്...

യുഎഇ പ്രസിഡന്‍റിനെ ഫോണില്‍ വിളിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണില്‍ ഉഭയകക്ഷി ചര്‍ച്ചകൾ നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുളള സഹകരണവും വ്യാപാര സാമ്പത്തിക ഇടപെടലുകളും സംബന്ധിച്ചായിരുന്നു ചര്‍ച്ച. പരസ്പര സഹകരണം...

ജനറൽ ഇസ അൽ മസ്‌റൂയി യുഎഇ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ്

യുഎഇ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയി ലെഫ്റ്റനന്റ് ജനറൽ ഇസ അൽ മസ്‌റൂയിയെ നിയമിച്ചതായി പ്രസിഡന്റ് ശൈഖ് മുഹമ്മദിന്‍റെ ഉത്തരവ്. മുമ്പ് യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ്...

അറബ് രാജ്യങ്ങളുമായി ബന്ധം ശക്തമാക്കി ചൈന; സൗദിയുമായി 34 കരാറുകൾ

അറബ് രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം ശക്തമാക്കി ചൈന. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ മൂന്ന് ദിവസത്തെ സൗദി സന്ദര്‍ശനത്തിനിടെ ഉച്ചകോടികളിലുണ്ടായത് നിര്‍ണായക തീരുമാനങ്ങൾ. സൗദി-ചൈന ഉച്ചകോടി, സഹകരണത്തിനും വികസനത്തിനുമുള്ള ഗൾഫ്-ചൈന ഉച്ചകോടി, റിയാദ്...

യുഎഇ തിളക്കമാര്‍ന്ന ഭാവിയിലേക്കെന്ന് പ്രസിഡന്‍റിന്‍റെ ദേശീയ ദിന സന്ദേശം

മനുഷ്യത്വത്തിനും, മാനവിക സമൂഹത്തിന്റെ വികസനത്തിനും യുഎഇ ശക്തമായ പിന്തുണ നൽകുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍. 51-ാമത് യുഎഇ ദേശീയ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ അഭിസംബോധനയിലാണ് ശൈഖ്...