‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: president

spot_imgspot_img

ജാതിമത ഭേ​ദമന്യേ ആവശ്യമുള്ളവർക്ക് സഹായഹസ്തവുമായി യുഎഇയുടെ ഷെയ്ഖ് മുഹമ്മദ്

ജാതിയും മതവും നോക്കാതെ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് ലോകജനശ്രദ്ധ നേടുകയാണ് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അധികാരത്തിലെത്തി ഒരു വർഷത്തിനിടയിൽതന്നെ മാനുഷിക മൂല്യങ്ങൾക്ക് വില നൽകിയുള്ള...

പ്രസിഡന്റിന്റെ കീഴിൽ ഒരു വലിയ സാമ്പത്തിക ശക്തിയായി വളരാൻ ഒരുങ്ങി യുഎഇ

അധികാരത്തിലെത്തി ആദ്യവർഷം തന്നെ രാജ്യത്തിന്റെ വളർച്ച ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ച് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ജീവിതത്തിന്റെ വിവിധ മേഖലകളിൽ എമിറാത്തികളുടെ പങ്ക് വർധിപ്പിക്കുന്നതിനും...

സുസ്ഥിരതയും പരിസ്ഥിതി സൌഹാർദ്ദവും ഉറപ്പാക്കി യുഎഇ മുന്നോട്ട്

യുഎഇ പ്രസിഡൻ്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒരു വർഷം തികയ്ക്കുകയാണ്. ഇതിനുിടെ രാജ്യത്തിൻ്റെ പരിസ്ഥിതിയും സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം ചുക്കാൻ പിടിച്ചത്. ഇതിൽ ഏറ്റവും പ്രധാനം...

യുഎഇ പ്രസിഡൻ്റ് ഫ്രാൻസിലേക്ക്; സഹകരണം ശക്തമാക്കും

ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പാരീസിലേക്ക്. വ്യാഴാഴ്ചയാണ് സന്ദർശനം. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള...

ലോകബാങ്കിൻ്റെ പ്രസിഡൻ്റായി ഇന്ത്യൻ വംശജൻ അജയ് ബംഗ

ഇന്ത്യൻ വംശജനായ അജയ് ബംഗ ലോകബാങ്ക് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. ലോക ബാങ്കിൻ്റെ ഉയർന്ന പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് അജയ് ബംഗ. അടുത്ത അഞ്ചു വർഷമാണ് പദവിൽ തുടരുക.ലോകബാങ്കിൻ്റെ 25 അംഗ...

ചെറിയ പെരുന്നാൾ ആഘോഷിച്ച് യുഎഇ; കുടുംബ ചിത്രം പങ്കുവച്ച് യുഎഇ പ്രസിഡൻ്റ്

ഈദ് ആഘോഷത്തിൻ്റെ സന്തോഷം പങ്കുവച്ച് യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നെഹ്യാൻ. ഈദിനോട് അനുബന്ധിച്ചുളള കുടുംബ ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ഒരു കൊച്ചുകുട്ടിയെ പിടിച്ച് നിൽക്കുന്ന...