‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: president

spot_imgspot_img

മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം കയ്യടിച്ച് ആഘോഷിക്കുന്ന യുഎഇ പ്രസിഡൻ്റ്

യുവേഫ ചാമ്പ്യൻസ് ലീഗ് വിജയ കിരീടം നേടിയ ചരിത്രം കുറിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് അഭിനന്ദന പ്രവാഹവുമായി യുഎഇ ഭരണകർത്താക്കൾ. ടീം വിജയം കാണാൻ സ്റ്റേഡിയത്തിൽ നേരിട്ടെത്തിയ യുഎഇ പ്രസിഡൻ്റിൻ്റ് വിജയഗോൾ നേടുമ്പോൾ കാണികൾക്കൊപ്പം...

ഒഡീഷ ട്രെയിൻ ദുരന്തം; അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്

ഒഡീഷ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തിയത്. അറബി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലാണ് അദ്ദേഹം ട്വീറ്റ്...

വേദിയിൽ കാൽതട്ടിവീണ് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ

വാഷിംഗ്ടണിലെ കൊളറാഡോയിൽ വ്യോമസേന അക്കാദമിയിൽ നടന്ന ബിരുദ ദാന ചടങ്ങിനിടെ വേദിയിൽ കാൽതട്ടിവീണ് യു എസ് പ്രസിഡൻ്റ് ജോ ബൈഡൻ. ബിരുദദാന പ്രസംഗത്തിനുശേഷം പുതിയ ബാച്ചിലെ അംഗങ്ങളോട് സംസാരിച്ച് ഹസ്തദാനം നൽകി ഇരിപ്പിടത്തിലേക്ക്...

ഇറാനും ഒമാനും സഹകരണം ശക്തമാക്കും; സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരണാധികാരി

വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി​യും ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ച്ചും ഇ​റാ​നും ഒമാനും.നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളു​ടെ കൈ​മാ​റ്റം, പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലേയും സ്വ​ത​ന്ത്ര മേ​ഖ​ല​ക​ളി​ലേയും നി​ക്ഷേ​പം തുടങ്ങി സുപ്രധാന ധാ​ര​ണാ​പ​ത്ര​ങ്ങ​ളിലും ക​രാ​റു​ക​ളിലും ഇരുരാജ്യങ്ങളും ഒ​പ്പു​വെ​ച്ചു. ഒമാൻ ഭരണാധികാരി...

ഇന്ത്യയിലെ ജനങ്ങൾക്ക് ശരിയായ അർത്ഥത്തിൽ നീതി ഉറപ്പാക്കണമെന്ന് രാഷ്ട്രപതി

ഇന്ത്യയിൽ കോടതി ഉത്തരവുകൾ നടപ്പാക്കപ്പെടുന്നില്ലെന്നും ജനങ്ങൾക്ക് ശരിയായ അർത്ഥത്തിൽ നീതി ലഭിക്കുന്നുണ്ടെന്ന് സർക്കാരും ചീഫ് ജസ്റ്റിസും ഉറപ്പാക്കണമെന്നും പ്രസിഡന്റ് ദ്രൗപതി മുർമു. ജാർഖണ്ഡ് ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി....

കാവൽക്കാരും പ്രോട്ടോക്കോളുമില്ല !! സാധാരണക്കാരനെപ്പോലെ നിരത്തിലൂടെ നടന്നുനീങ്ങി യുഎഇ പ്രസിഡന്റ്

ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ സുരക്ഷാ മാർ​ഗ​ങ്ങളില്ലാതെ സാധാരണക്കാരനെപ്പോലെ റോഡിൽ കാണാൻ സാധിക്കുമോ? കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് യുഎഇ പ്രസിഡന്റ്. കാവൽക്കാരോ റോഡ് ബ്ലോക്കുകളോ പ്രോട്ടോക്കോളോ ഇല്ലാതെ നിരത്തിലൂടെ നടക്കുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്...