‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Premalu movie

spot_imgspot_img

‘പ്രേമലു’ ഇനി ഒടിടിയിലേയ്ക്ക്; റിലീസ് എന്നാണെന്ന് അറിയേണ്ടേ?

തിയേറ്ററിൽ വിജയക്കുതിപ്പ് തുടരുന്ന 'പ്രേമലു' ഒടിടിയിലേയ്ക്ക് എത്തുന്നു. ഏപ്രിൽ 12-ന് ചിത്രം ഹോട്സ്റ്റാറിലൂടെയാണ് പ്രേക്ഷകരുടെ സ്വീകരണ മുറികളിലേയ്ക്ക് എത്തുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളാണ് ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങൾ സാമൂഹ്യമാധ്യമത്തിലൂടെ പങ്കിട്ടത്. ഇതോടെ ചിത്രം...

‘പ്രേമലു‘ ഒടിടിയിൽ കാണാൻ കാത്തിരുന്നവർ നിരാശരാകുമോ? നിലപാട് വ്യക്തമാക്കി നിർമ്മാതാക്കൾ

തിയേറ്ററിൽ കലക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് പ്രേമലു. റിലീസ് ചെയ്ത് 19 ദിവസത്തിനുള്ളിൽ 72 കോടിക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്. 12.50 കോടി ബജറ്റിലൊരുങ്ങിയ സിനിമ ബോക്സോഫീസിൽ ഇതിനോടകം തരം​ഗമായി മാറിയിട്ടുണ്ട്....

2024-ലെ ആദ്യത്തെ 50 കോടി കൈക്കലാക്കി ‘പ്രേമലു’; ഇത് പൊളിക്കുമെന്ന് പ്രേക്ഷകർ

റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടർന്ന് ഗിരീഷ് എ.ഡി ചിത്രം 'പ്രേമലു'. ഈ വർഷത്തിൽ 50 കോടി ക്ലബ്ബിലെത്തുന്ന ആദ്യത്തെ മലയാള ചിത്രമായി മാറിയിരിക്കുകയാണ് 'പ്രേമലു'. റിലീസ് ചെയ്‌ത്‌ 13-ാം ദിവസത്തിലാണ് ചിത്രം ഈ...

‘പ്രേമലു’വിലൂടെ കെ ജി മാർക്കോസിന്റെ തിരിച്ചു വരവ്

'ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവം...' ഈ ഭക്തിഗാനം കേൾക്കാത്തവരായി ആരുമുണ്ടാവില്ല. ഭക്തിയോടെ പാടുന്ന ആ 'ഘന ഗംഭീര' ശബ്ദത്തിന്റെ ഉടമയെ ആർക്കും മറക്കാനുമാവില്ല. 'പാൽ നിലാ പുഞ്ചിരി തൂകുമാ സുന്ദരി...'ഫാത്തിമയെന്ന മണവാട്ടിയെ...