‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Poster

spot_imgspot_img

ഗോവർധൻ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക്; എമ്പുരാനിലെ ഇന്ദ്രജിത്തിന്റെ ലുക്ക് പുറത്ത്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ 'എമ്പുരാന്' വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. മാർച്ച് 27-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ....

വര ആര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റർ ദുബായിൽ പ്രകാശനം ചെയ്തു

യുഎഇയിലെ മലയാളി ക്രിയേറ്റീവ് ഡിസൈനേഴ്സ് കൂട്ടായ്മയായ വരയുടെ ആര്‍ടെക്‌സ് എഡിഷന്‍ 2 പോസ്റ്റര്‍ പ്രകാശനം ചെയ്തു. ദുബായിൽ നടന്ന ചടങ്ങിൽ വെച്ച് ആര്‍ട്ട് ഡയറക്ടറും ടോണിറ്റ് & കോ ഫൗണ്ടറുമായ ടോണിറ്റ് പോസ്റ്റര്‍...

ഇടവേളയ്ക്ക് ശേഷം വക്കീൽ കോട്ടണിഞ്ഞ് സുരേഷ് ​ഗോപി; ജെ.എസ്.കെ ഉടൻ തിയേറ്ററിലേയ്ക്ക്

ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ് ഗോപി വീണ്ടും അഭിഭാഷക വേഷത്തിലെത്തുന്നു. 'ജെ.എസ്.കെ' അഥവാ 'ജാനകി വെഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ​ഗോപി വീണ്ടും വക്കീലായി എത്തുന്നത്. ചിത്രം ഉടൻ...

ഇതാര് കാസിനോവയോ? എട്ട് സുന്ദരികൾക്ക് നടുവിൽ വിനീത് ശ്രീനിവാസൻ, വൈറലായി ഫസ്റ്റ്ലുക്ക്

പുതിയ ചിത്രത്തിന്റെ പോസ്റ്ററിൽ ​ഗംഭീര ലുക്കിലും ഭാവത്തിലുമെത്തിയ വിനീത് ശ്രീനിവാസനാണ് സാമൂഹ്യമാധ്യമങ്ങളിലെ ചർച്ചാ വിഷയം. പോസ്റ്റർ കണ്ട് ഇത് നമ്മുടെ വിനീത് തന്നെയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കാരണം എട്ട് സുന്ദരിമാർക്ക് നടുവിൽ...