‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനും പിന്നാലെ ഉയർന്നുവന്ന വിവാദങ്ങൾക്കും ആദ്യമായി പ്രതികരിച്ച് നടൻ മോഹൻലാൽ. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ച് ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധികാരികമായി സംസാരിക്കാൻ അറിയാത്തതുകൊണ്ട് സാധാരണയായി വാർത്താസമ്മേളനങ്ങളിൽ...
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ധാരണ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകദിന യുഎഇ സന്ദർശനത്തിനിടെയാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.
യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ്...
അവിദഗ്ധ തൊഴിലാളികളായ പ്രവാസികളെ റിക്രൂട്ട് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനുളള നീക്കവുമായി സൌദി. വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസകൾ അനുവദിക്കുന്ന സംവിധാനം പരിഷ്കരിക്കാനാണ് മാനവശേഷി - സാമൂഹിക വികസന മന്ത്രാലയത്തിൻ്റെ നീക്കം.
പുതിയ...
ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് തൊഴിൽ പരിഗണിക്കാതെ സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി. സൌദി ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിസ അനുവദിക്കുന്നതിന് ഗൾഫ് രാജ്യങ്ങളിലുള്ളവരുടെ തൊഴിൽ മാനദണ്ഡമാക്കില്ലെന്നും മന്ത്രാലയം അറിയിച്ചു
സിംഗിൾ എൻട്രി,...
ഭൂഗർഭജലം കൈകാര്യം ചെയ്യുന്നതിനും, സംരക്ഷിക്കുന്നതിനും പൊതു നയം പുറത്തിറക്കി അബുദാബി പരിസ്ഥിതി ഏജൻസി(ഇഎഡി). 2016 ലെ നിയമം നമ്പർ (5) അടിസ്ഥാനമാക്കിയാണ് പദ്ധതി.ജലദൗർലഭ്യ സൂചികയിലെ ലോകത്തിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് അബുദാബി.
ഭൂഗർഭജല സ്രോതസ്സുകളെക്കുറിച്ചുള്ള...
വിമാനയാത്രയ്ക്കുളള പെരുമാറ്റച്ചട്ടം പുതുക്കി എയര്‍ ഇന്ത്യ. അമിത മദ്യപനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. സ്വന്തമായി കയ്യില്‍ കരുതുന്ന മദ്യം ഉപയോഗിക്കുന്നത് നിരീക്ഷിക്കും. മദ്യപിച്ച് യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചതുൾപ്പെടെ നിരവധി വിവാദങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് വിമാനത്തിനകത്തെ...