‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: police

spot_imgspot_img

ഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; അന്വേഷണത്തോട് സഹകരിക്കാതെ സിദ്ദിഖ്

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. പൊലീസ് ആവശ്യപ്പെട്ട രേഖകൾ സിദ്ദിഖ് ഹാജരാക്കിയില്ലെന്നും ചോദ്യം ചെയ്യലിനോട് താരം സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ന് തിരുവനന്തപുരം കന്റോൺമെന്റ് ‌സ്റ്റേഷനിൽ മകൻ ഷഹീനൊപ്പമാണ്...

പേസര്‍ മുഹമ്മദ് സിറാജ് ഇനി പൊലീസ് യൂണിഫോമിൽ; തെലങ്കാന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി ചുമതലയേറ്റു

പേസര്‍ മുഹമ്മദ് സിറാജ് ഇനി പൊലീസ് യൂണിഫോമിൽ തിളങ്ങും. തെലങ്കാന പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടായാണ് (ഡി.എസ്.പി) സിറാജ് ഔദ്യോഗിക ചുമതലയേറ്റത്. തെലങ്കാന ഡി.ജി.പി ഓഫീസിലെത്തിയാണ് ചുമതലയേറ്റെടുത്തത്. ഇന്ത്യ 2024 ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ...

നടി പ്രയാഗയെയും ശ്രീനാഥ് ഭാസിയെയും കൊച്ചി പൊലീസ് ചോദ്യം ചെയ്യും

കൊച്ചി ലഹരി പാര്‍ട്ടി കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ചോദ്യം ചെയ്യുമെന്ന് പൊലീസ്. ഇരുവരും മുഖ്യപ്രതിയായ ഓം പ്രകാശിനെ സന്ദർശിച്ചെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. ലഹരി ഇടപാടിൻ്റെ...

‘തനിക്കെതിരായ പീഡന പരാതി ചതി, പിന്നിൽ വലിയ ​ഗൂഢാലോചന’; പൊലീസിൽ പരാതി നൽകി നിവിൻ പോളി

തനിക്കെതിരായ ലൈംഗികാരോപണം ചതിയാണെന്നും പരാതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ച് നടൻ നിവിൻ പോളി. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിവിൻ പരാതി നൽകി. സംഭവത്തിൽ താൻ നിരപരാധിയാണെന്നും തനിക്കെതിരായ പീഡന പരാതിയിൽ...

നിവിൻ പോളിക്കെതിരായ പീഡനക്കേസ്; പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച യൂട്യൂബർമാർക്കെതിരെ കേസ്

നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് യൂട്യൂബർമാർക്കെതിരെ കേസെടുത്ത് പൊലീസ്. 12 യൂട്യൂബർമാർക്കെതിരെയാണ് എറണാകുളം ഊന്നുകൽ പൊലീസ് കേസെടുത്തത്. പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിക്കുന്നതും വെളിപ്പെടുത്തുന്നതും നിയമവിരുദ്ധമാണ്...

ബ്ലാക്ക് പോയിൻ്റിൽ ഇളവ് നേടാൻ പദ്ധതിയൊരുക്കി അബുദാബി പോലീസ്

ലൈസൻസ് വീണ്ടെടുക്കാനും ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കുന്നതിനും സെപ്തംബർ എട്ട് വരെ അവസരമൊരുക്കി അബുദാബി പൊലീസ്. അബുദാബി ഇൻ്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിലൂടെയാണ് (അഡിഹെക്സ്) അധികൃതർ സൌകര്യം ഒരുക്കിയിരിക്കുന്നത് . എട്ടു മുതൽ 23...